അതിഥി തൊഴിലാളികളെ വീട്ടുവാടക ചോദിച്ച് ബുദ്ധിമുട്ടിക്കരുത് -കെജ്രിവാൾ

ന്യൂഡൽഹി: ലോക്ക്ഡൗൺ മൂലം പ്രതിസന്ധിയിലായ അതിഥി തൊഴിലാളികളെ വാടക ചോദിച്ച് ബുദ്ധിമുട്ടിക്കരുതെന്ന് വീട്ടുടമ കളോട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. കൂട്ടപ്പലായനം നിർത്തി അതിഥി തൊഴിലാളികൾ ഡൽഹിയിൽ തന്നെ തുടരണമെന്നു ം അദ്ദേഹം അഭ്യർഥിച്ചു.

കൊറോണ വൈറസ് ബാധ തടയാൻ എല്ലാവരും ഇപ്പോഴുള്ള സ്ഥലത്തുതന്നെ തുടരേണ്ടത് അത്യാവശ്യമാണ്. തൊഴിലാളികൾക്ക് ആവശ്യമായ താമസ സൗകര്യങ്ങൾ സർക്കാർ ഒരുക്കിയിട്ടുണ്ട്. സ്റ്റേഡിയങ്ങളും സർക്കാർ സ്കൂളുകളും അഭയകേന്ദ്രങ്ങളാക്കിയിട്ടുണ്ട്. ഭക്ഷണവും വെള്ളവും അവിടങ്ങളിൽ ലഭ്യമാക്കുന്നുണ്ട്. ശനിയാഴ്ച മുതൽ രണ്ടു നേരത്തെ ഭക്ഷണം അഭയകേന്ദ്രങ്ങളിൽ വിതരണം ചെയ്യുന്നുണ്ട്.

നാലു ലക്ഷം പേർക്കാണ് ഉച്ചഭക്ഷണവും അത്താഴവും നൽകുന്നത് ' ഒന്നോ രണ്ടോ മാസം വാടക നൽകാൻ തൊഴിലാളികൾക്ക് കഴിയില്ല. അവരെ വാടക ചോദിച്ച് വീട്ടുടമകൾ ബുദ്ധിമുട്ടിക്കരുത്. ഇക്കാര്യത്തിൽ വീട്ടുടമകൾക്ക് ഉണ്ടാകുന്ന നഷ്ടം സർക്കാർ പരിഹരിക്കും. വാടക ചോദിക്കരുതെന്ന നിർദേശം ലംഘിക്കുന്ന വീട്ടുടമകൾക്കെതിരെ അന്വേഷണം ഉണ്ടാകും. മനുഷ്യത്വം കാട്ടേണ്ട സമയമാണിതെന്നും കെജ്രിവാൾ ഓർമ്മിപ്പിച്ചു.

നിങ്ങൾ എവിടെയാണോ അവിടെത്തന്നെ തുടരണമെന്നാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി നിർദേശിച്ചത്. അത് കർശനമായി പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. കൊറോണ വൈറസ് ബാധയ്ക്കെതിരെ ഒരു ടീമായാണ് രാജ്യം പൊരുതുന്നത്. തൊഴിലാളികൾ കൂട്ടമായി പലായനം ചെയ്യുന്നത് ഈ പോരാട്ടത്തെ പരാജയപ്പെടുത്തുമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

Tags:    
News Summary - Stay, Will Pay Your Rent": Arvind Kejriwal To Migrants Amid Lockdown-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.