തടാകത്തിെൻറ മധ്യത്തിൽ സ്ഥാപിച്ച ശിവ പ്രതിമയുടെ ഷീറ്റ് പകുതി നീക്കിയ നിലയിൽ

ഹൈകോടതി നിർദേശം ലംഘിച്ച് തടാകത്തിലെ ശിവപ്രതിമ അനാച്ഛാദനം ചെയ്തു; ഇത്​ മതപരമല്ല, നിയമപരമെന്ന്​ കോടതി

ബംഗളൂരു: അതിർത്തി നിർണയവും കൈയേറ്റവുമായി ബന്ധപ്പെട്ട കേസ് ഹൈകോടതിയുടെ പരിഗണനയിലിരിക്കെ തടാകത്തിന് മധ്യഭാഗത്തായി നിർമിച്ച ശിവപ്രതിമ അനധികൃതമായി ഹിന്ദുത്വ പ്രവർത്തകർ അനാച്ഛാദനം ചെയ്തു. ബംഗളൂരുവിലെ ഹൊസൂർ റോഡിലെ മനുഷ്യ നിർമിതമായ ബേഗൂർ തടാകത്തിെൻറ മധ്യത്തിലുള്ള വലിയ ശിവ പ്രതിമയാണ് അനാച്ഛാദനം ചെയ്ത് അവിടെ കാവി കൊടി സ്ഥാപിച്ചത്.

തടാകത്തിന് നടുവിൽ പക്ഷികളുടെയും മറ്റു ജീവജാലങ്ങളുടെയും അവാസ വ്യവസ്ഥ ഒരുക്കാൻ കൃത്രിമമായി ചെറുദ്വീപ് നിർമിക്കാനുള്ള അനുമതി മാത്രമാണ് ഹൈകോടതിയും ദേശീയ ഹരിത ട്രിബ്യൂണലും നൽകിയിരുന്നത്. എന്നാൽ, ഇത് ലംഘിച്ചുകൊണ്ടാണ് മധ്യഭാഗത്ത് ശിവ പ്രതിമ നിർമിച്ചതെന്നാണ് സാമൂഹിക പ്രവർത്തകരുടെ ആരോപണം.

തടാകത്തിലെ ഇത്തരം കൈയേറ്റങ്ങൾ ഉൾപ്പെടെ നീക്കം ചെയ്യണമെന്നും ഹൈകോടതി ഉത്തരവിട്ടിരുന്നു. നിർമിച്ച ശിവപ്രതിമ ഉൾപ്പെടെ നീക്കം ചെയ്യാൻ ബി.ബി.എം.പി ഹൈകോടതിയിൽ കൂടുതൽ സമയവും ആവശ്യപ്പെട്ടിരുന്നു. ടാർപോളിൻ ഷീറ്റ് ഉപയോഗിച്ച് മറച്ചിട്ടിരുന്ന ശിവ പ്രതിമയാണ് കഴിഞ്ഞ ദിവസം ഹിന്ദുത്വ പ്രവർത്തകർ അനാച്ഛാദനം ചെയ്തതെന്നാണ് ആരോപണം. ശിവ ക്ഷേത്രത്തിന് സമീപമുള്ള ശിവ പ്രതിമ ഷീറ്റുകൊണ്ട് മൂടിയിടുന്നത് മതവികാരം വൃണപ്പെടുത്തുന്നതാണെന്നും പ്രതിമ അവിടെനിന്നും നീക്കം ചെയ്യരുതെന്നും ബി.ബി.എം.പിയോട് ഇവർ ആവശ്യപ്പെട്ടു.

ഇതിനിടെ, ബുധനാഴ്ച ബേഗൂർ തടാകത്തിലെ കൈയേറ്റവുമായി ബന്ധപ്പെട്ട പൊതുതാൽപര്യ ഹരജിയിൽ വാദം കേൾക്കുന്നതിനിടെ പുതിയ സംഭവ വികാസങ്ങളിൽ ഹൈകോടതി അതൃപ്തി അറിയിച്ചു. തടാകത്തിന് മധ്യഭാഗത്ത് കൃത്രിമമായി ദ്വീപ് നിർമിച്ചതും ശിവ പ്രതിമ സ്ഥാപിച്ചതും മതപരമായ പ്രശ്നം അല്ലെന്നും നിയമപരമായ കാര്യമാണെന്നും ബുധനാഴ്ച ഹൈകോടതി നിരീക്ഷിച്ചു. തടാകത്തിന് നടുവിലായി ഇത്തരത്തിൽ ബി.ബി.എം.പിക്ക് ദ്വീപ് നിർമിക്കാൻ കഴിയുമോ എന്നും ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഒാഖ ചോദിച്ചു.

ഹൈകോടതി ഉത്തരവ് ലംഘിച്ചാൽ അതിനെതിരെ നടപടിയെടുക്കമെന്നും പ്രദേശത്തെ പൊലീസ് നിരീക്ഷണം ശക്തമാക്കണമെന്നും ഹൈകോടതി നിർദേശം നൽകി. സംഭവത്തിൽ 17ന് മുമ്പായി പൊലീസ് കമീഷണറോട് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ഹൈകോടതി ഉത്തരവിട്ടു.

കേസ് ആഗസ്റ്റ് 18ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ ദിവസം അനാച്ഛാദനം ചെയ്ത പ്രതിമ ഷീറ്റ് ഉപയോഗിച്ച് ബുധനാഴ്ച മറച്ചുവെന്നാണ് ബി.ബി.എം.പി ഹൈകോടതിയെ അറിയിച്ചത്. എന്നാൽ, വൈകിട്ടോടെ ഷീറ്റ് നീക്കി ഹിന്ദുത്വ പ്രവർത്തകർ സ്ഥലത്ത് സംഘടിച്ചശേഷം പ്രതിഷേധിച്ചു.

Tags:    
News Summary - Statue in Begur lake unveiled even as court hearing on

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.