ന്യൂഡൽഹി: വെറുപ്പിെൻറ രാഷ്ട്രീയത്തെ പിഴുതെറിയാൻ വോട്ടവകാശം വിനിയോഗിക്കണമെ ന്ന് രാജ്യനിവാസികളോടായി ഇരുനൂറോളം എഴുത്തുകാരുടെ ആഹ്വാനം. ‘തുല്യതയും വൈവിധ്യ വും’ ഉള്ള ഇന്ത്യക്കുവേണ്ടി വോട്ടു നൽകണമെന്നും വിവിധ ഭാഷകളിലായി ഇറക്കിയ പ്രസ്താ വനയിൽ അഭ്യർഥിച്ചു. ഗിരീഷ് കർണാട്, അരുന്ധതി റോയ്, അമിതാവ് ഘോഷ്, നയൻതാര സൈഗാൾ, റൊമീല ഥാപ്പർ, ബാമ, കെ. സച്ചിദാനന്ദൻ, ടി.എം. കൃഷ്ണ, വിവേക് ഷാൻബാഗ്, ജീത് തയ്യിൽ തുടങ്ങി 210 പേരാണ് അഭ്യർഥനയിൽ ഒപ്പുവെച്ചത്.
‘‘എല്ലാ പൗരൻമാർക്കും തുല്യാവകാശം നൽകുന്ന നമ്മുടെ ഭരണഘടന, ഭക്ഷണസ്വാതന്ത്ര്യവും ആരാധനാസ്വാതന്ത്ര്യവും വിയോജിക്കാനുള്ള അവകാശവും ആവിഷ്കാര സ്വാതന്ത്ര്യവുമെല്ലാം ഉറപ്പു നൽകുന്നുണ്ട്. എന്നാൽ, ജാതിയുടെയും സമുദായത്തിെൻറയും പ്രദേശത്തിെൻറയും ലിംഗത്തിെൻറയുമെല്ലാം പേരിൽ പൗരൻമാർ കൊലെചയ്യപ്പെടുന്നതിന് ഏതാനും വർഷമായി നാം സാക്ഷ്യം വഹിക്കുന്നു. ഇന്ത്യയെ വിഭജിക്കാനാണ് ഇൗ വെറുപ്പിെൻറ രാഷ്ട്രീയം ഉപയോഗിക്കുന്നത്. എഴുത്തുകാരും കലാകാരൻമാരും ചലച്ചിത്ര-സംഗീത-സാംസ്കാരിക പ്രവർത്തകരുമെല്ലാം വേട്ടയാടപ്പെടുന്നു.
അവരെ ഭീഷണിപ്പെടുത്തുകയും അവരുടെ സൃഷ്ടികൾ സെൻസറിങ്ങിന് വിധേയമാവുകയും ചെയ്യുന്നു. അധികാരത്തിലുള്ളവരെ ആരെങ്കിലും ചോദ്യംചെയ്താൽ അവർ അപമാനിക്കപ്പെടുകയും അറസ്റ്റ് ചെയ്യപ്പെടുകയുമാണ്. ഇൗ രാഷ്ട്രീയത്തെ പുറന്തള്ളുന്നതിെൻറ നിർണായകമായ ആദ്യ പടിയാണ് വോട്ടു ചെയ്യൽ എന്നത്’’ -അഭ്യർഥന പറയുന്നു. ഇംഗ്ലീഷ്, ഹിന്ദി, മലയാളം, മറാത്തി, ഗുജറാത്തി, ഉർദു, ബംഗ്ല, തമിഴ്, കന്നട, തെലുഗു എന്നീ ഭാഷകളിലാണ് പ്രസ്താവന ഇറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.