സംസ്ഥാനങ്ങളുടെ പ്രമേയം രാഷ്ട്രീയാഭിപ്രായം; പൗരത്വം നൽകുന്നത് കേന്ദ്രം -ശശി തരൂർ

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ സംസ്ഥാനങ്ങളുടെ പ്രമേയം രാഷ്ട്രീയ അഭിപ്രായം മാത്രമാണെന്നും പൗരത്വം അനുവദിക്കുന്നതിൽ സംസ്ഥാനങ്ങൾക്ക് ഒന്നും ചെയ്യാനില്ലെന്നും ശശി തരൂർ. പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കു കയായിരുന്നു ശശി തരൂർ എം.പി.

‘സംസ്ഥാനങ്ങളുടെ പ്രമേയം രാഷ്ട്രീയ അഭിപ്രായമാണ്. പൗരത്വം നൽകുന്നത് ഫെഡറൽ സർക്കാറാണ്. ഒരു സംസ്ഥാനത്തിനും പൗരത്വം നൽകാനാവില്ല. അതിനാൽ നടപ്പാക്കില്ല അല്ലെങ്കിൽ നടപ്പാക്കും എന്ന് പറയുന്നതിൽ ഒന്നുമില്ല.’

‘സംസ്ഥാനങ്ങൾക്ക് പ്രമേയം പാസാക്കാം, അല്ലെങ്കിൽ കോടതിയെ സമീപിക്കാം. പക്ഷേ പ്രായോഗികമായി അവർക്ക് എന്താണ് ചെയ്യാനാകുക? സംസ്ഥാന സർക്കാറുകൾക്ക് പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് പറയാനാവില്ല. പക്ഷേ, പ്രധാന പങ്ക് വഹിക്കാനുള്ളതിനാൽ എൻ.പി.ആറും എൻ.ആർ.സിയും നടപ്പാക്കില്ലെന്ന് സംസ്ഥാനങ്ങൾക്ക് പറയാനാകും. കാരണം, എൻ.പി.ആർ, എൻ.ആർ.സി എന്നിവയിൽ കാര്യങ്ങൾ ചെയ്യേണ്ടത് സംസ്ഥാനത്തിന്‍റെ ഉദ്യോഗസ്ഥരാണ്’ -തരൂർ വ്യക്തമാക്കി.

Tags:    
News Summary - state governments can’t say won’t implement CAA Shashi Tharoor-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.