Posted On
date_range Updated On
date_range മലയാളി വൈദികൻ സ്റ്റാൻ സ്വാമിയുടെ ജാമ്യാപേക്ഷ തള്ളി
മുംബൈ: ഭീമ-കൊറേഗാവ്, എൽഗാർ പരിഷത് കേസിൽ അറസ്റ്റിലായ മലയാളി വൈദികൻ സ്റ്റാൻ സ്വാമിയുടെ ജാമ്യാപേക്ഷ പ്രത്യേക എൻ.െഎ.എ കോടതി തള്ളി. ആരോഗ്യപ്രശ്നങ്ങളും പ്രായാധിക്യവും ചൂണ്ടിക്കാട്ടിയാണ് 81കാരനായ സ്റ്റാൻ സ്വാമി ജാമ്യാപേക്ഷ നൽകിയത്.
കോവിഡ് കാലത്ത് 60നു മേൽ പ്രായമുള്ളവർക്ക് ജാമ്യം നൽകണമെന്ന ഉന്നത സമിതിയുടെ നിർദേശവും സ്വാമിയുടെ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ, ജാമ്യത്തിന് പകർച്ചവ്യാധി മറയാക്കുകയാണെന്ന് ജാമ്യാപേക്ഷയെ എതിർത്ത് എൻ.െഎ.എ കോടതിയിൽ വാദിച്ചു. രണ്ടാഴ്ച മുമ്പാണ് റാഞ്ചിയിൽനിന്ന് സ്റ്റാൻ സ്വാമിയെ എൻ.െഎ.എ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.