യു.പിയിൽ കോൺഗ്രസിന്‍റെ മാരത്തണിൽ തിക്കും തിരക്കും; മാസ്ക്​ പോലും ധരിക്കാതെ വിദ്യാർഥിനികൾ -വിഡിയോ

ലഖ്നോ: രാജ്യത്ത്​ കോവിഡ്​ ആശങ്ക പടരുമ്പോഴും ഉത്തർപ്രദേശിൽ തിക്കും തിരക്കുമായി കോൺഗ്രസിന്‍റെ മാരത്തൺ ഓട്ടം. തെരഞ്ഞെടുപ്പ്​ പ്രചാരണത്തിന്‍റെ ഭാഗമായാണ്​ 'സ്​ത്രീകൾക്കും പോരാടാം' കാമ്പയിൻ. രാവിലെ അരങ്ങേറിയ പരിപാടിയിൽ ആയിരക്കണക്കിന്​ പെൺകുട്ടികളാണ്​ പ​ങ്കെടുത്തത്​.

യു.പിയിലെ ബറേലിയിൽ നടന്ന മാരത്തണിൽ പ​ങ്കെടുക്കാനായി മാസ്ക്​ പോലും ധരിക്കാതെയാണ്​ നിരവധി പെൺകുട്ടിക​​ളെത്തിയത്​. തിക്കിലും തിരക്കിലും വീണ നരവധി പെൺകുട്ടികൾക്ക്​ പരിക്കേറ്റു.

കോൺഗ്രസ്​ നേതാവും ബറേലി മുൻ മേയറുമായ സുപ്രിയ അരോണിന്‍റെ നേതൃത്വത്തിലായിരുന്നു പരിപാടി. 'ആയിരക്കണക്കിന്​ പേർ വൈഷ്​ണോദേവി ക്ഷേത്രത്തിൽ പോയി. അതിനെക്കുറിച്ച്​ എന്താണ്​ പറയാനുള്ളത്​? ഇത്​ വള​രെ മാനുഷികമായ ഒരു കാര്യമാണ്​. ഇവർ സ്കൂൾ വിദ്യാർഥിനികളാണ്​. എന്തെങ്കിലും കാരണത്താൽ ആർക്കെങ്കിലും വിഷമമായെങ്കിൽ കോൺഗ്രസിന്​ വേണ്ടി അവരോട്​ ഞാൻ ക്ഷമ ചോദിക്കുന്നു' -അവർ പ്രതികരിച്ചു.

തെരഞ്ഞെടുപ്പ്​ നടക്കാനിരിക്കുന്ന യു.പി, പഞ്ചാബ്​ എന്നിവിടങ്ങളിൽ കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ച്​ റാലികൾ നടത്തണമെന്ന്​ തെരഞ്ഞെടുപ്പ്​ കമീഷൻ രാഷ്ട്രീയ പാർട്ടികളോട്​ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ബി.ജെ.പി, സമാജ്​വാദി പാർട്ടി, ബഹുജൻ സമാജ്​വാദി പാർട്ടി, കോൺഗ്രസ്​ തുടങ്ങിയ പാർട്ടികളുടെ നേതൃത്വത്തിൽ വൻ ജനാവലിയെ പ​​ങ്കെടുപ്പിച്ചുകൊണ്ടാണ്​ ​റാലികൾ സംഘടിപ്പിക്കുന്നത്​. 

Tags:    
News Summary - Stampede Like Scene At A Congress Marathon In UP Masks Missing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.