ബാന്ദ്ര റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും ഒമ്പത് പേർക്ക് പരിക്ക്
മുംബൈ: ബാന്ദ്ര റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും ഒമ്പത് പേർക്ക് പരിക്ക്. ട്രെയിൻ കയറാനായി ആളുകൾ കൂട്ടത്തോടെ പോയതാണ് അപകടത്തിന് ഇടയാക്കിയത്. ഞായറാഴ്ച രാവിലെയാണ് സംഭവമുണ്ടായതന്ന് മുൻസിപ്പൽ കോർപ്പറേഷൻ അധികൃതർ അറിയിച്ചു.
രാവിലെ 5.56ഓടെയാണ് സംഭവമുണ്ടായത്. ബാന്ദ്ര ടെർമിനസിശന്റ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലായിരുന്നു അപകടം. 22921 ബാന്ദ്ര-ഗൊരഖ്പൂർ എക്സ്പ്രസ് എത്തിയതോടെയാണ് തിരക്കുണ്ടായതെന്ന് ബൃഹാൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ അറിയിച്ചു.
പരിക്കേറ്റവരെ ഉടൻ തന്നെ ബാബ ആശുപത്രിയിലേക്ക് മാറ്റി. ഇതിൽ രണ്ട് പേരുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ദീപാവലിയോട് അനുബന്ധിച്ചാണ് റെയിൽവേ സ്റ്റേഷനിൽ തിരക്കുണ്ടായതെന്നാണ് വിവരം.
അബ്ദുൽ റഹ്മാൻ(40), പരമേശ്വർ സുഖേന്ദർ ഗുപ്ത(28), രവീന്ദ്ര ഹരിഹർ ചുമ(30), രാംസേവക് രവീന്ദ്ര പ്രസാദ് പ്രചാപതി(29), സഞ്ജയ് തിലകരാം കാൻഗായ്(27), ദിവ്യാൻഷു യോഗേന്ദ്ര യാദവ് (18), മുഹമ്മദ് ഷരീഫ് ഷെയ്ഖ്(25), ഇന്ദ്രജിത് സഹാനി(19), നൂർ മുഹമ്മദ് ഷെയ്ഖ്(18)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.