പ്രകാശ് രാജ്
വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കിയവരെ അന്യഗ്രഹങ്ങളിലേക്ക് മാറ്റിയോ? എസ്‌ഐആറില്‍ ചോദ്യങ്ങൾ ആവർത്തിച്ച് പ്രകാശ് രാജ്
തിരുവനന്തപുരം: വോട്ടര്‍ പട്ടികയിലെ തീവ്ര പരിഷ്‌കരണത്തില്‍ (എസ്.ഐ.ആർ) തെരഞ്ഞെടുപ്പ് കമീഷനെതിരെ ചോദ്യങ്ങൾ ആവർത്തിച്ച് നടന്‍ പ്രകാശ് രാജ്. എസ്.ഐ.ആറിന്റെ മറവില്‍ കര്‍ണാടകയില്‍ നിരവധി പേരെ വോട്ടര്‍പട്ടികയില്‍ നിന്ന് വെട്ടിമാറ്റിയെന്ന് പറഞ്ഞ പ്രകാശ് രാജ്. ഇത്രയും ആളുകളെ അന്യഗ്രഹങ്ങളിലേക്ക് ആണോ മാറ്റിയതെന്നും ചോദിച്ചു.
മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ ഗ്യാനേഷ് കുമാറിനെ കേരളത്തിലുള്ളവര്‍ക്കാണ് കൂടുതല്‍ അറിയുകയെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വോട്ടര്‍ പട്ടികയിലെ തീവ്ര പരിഷ്‌കരണത്തില്‍ ഗൂഢാലോചനയുണ്ടെന്നും കൂട്ടിച്ചേർത്തു.
‘കര്‍ണാടകയിലെ 23 ജില്ലകളില്‍ ഞാന്‍ സഞ്ചരിച്ചു. ട്രാന്‍സ്‌ജെന്‍ഡേഴ്സ് മുതല്‍ മുതിർന്ന പൗരന്മാർ വരെ വോട്ടർപട്ടികക്ക് പുറത്തായതായി കണ്ടെത്തി. ആളുകളെ വോട്ടര്‍പട്ടികയില്‍ ചേര്‍ക്കേണ്ടവര്‍ തന്നെയാണ് അവരെ പുറത്താക്കുന്നത്’ -പ്രകാശ് രാജ് പറഞ്ഞു.
2025 ഫെബ്രുവരിയില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ വെബ്‌സൈറ്റില്‍ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. തുടര്‍ന്ന് ആറുമാസത്തിനു ശേഷം തിടുക്കപ്പെട്ട് എസ്.ഐ.ആര്‍ നടപ്പാക്കിയത് എന്തിനാണ്? ലക്ഷക്കണക്കിന് വോട്ടുകള്‍ ഡിലീറ്റ് ചെയ്യപ്പെട്ടു. ബീഹാറില്‍ നിന്ന് മാത്രം ലക്ഷങ്ങള്‍ പുറത്താകുന്നത് കണ്ടു. ബംഗാളില്‍ ഒന്നര മാസം കൊണ്ട് കോടിക്കണക്കിന് വോട്ടുകളാണ് ഡിലീറ്റ് ചെയ്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്തിനാണ് തെരഞ്ഞെടുപ്പ് കമീഷനെ തെരഞ്ഞെടുക്കുന്ന നടപടിക്രമം മാറ്റിയത്? നിങ്ങള്‍ക്ക് വേണ്ട വ്യക്തിയെ തെരഞ്ഞെടുക്കാനായിരുന്നോ? ജുഡീഷ്യല്‍ ഇമ്യൂണിറ്റി നല്‍കിയത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. ഗ്യാനേഷ് കുമാര്‍ ആവശ്യപ്പെട്ടത് കൊണ്ടാണോ ഇങ്ങനെയൊരു സംരക്ഷണം നല്‍കിയത്? എന്തിനാണ് ഗ്യാനേഷ് കുമാറിനെ സംശയിക്കുന്നത്? എന്തുകൊണ്ടെന്നാല്‍ അദ്ദേഹത്തെ നിയമിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ചേർന്നാണ്.
എസ്.ഐ.ആറുമായി ബന്ധപ്പെട്ട് വിവരാവകാശ അപേക്ഷക്ക് മറുപടി ലഭിക്കുന്നില്ലെന്നും പ്രകാശ് രാജ് കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.