മൂന്ന് ദിവസത്തിനകം മഴ ശക്തിപ്പെടുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം

ന്യൂഡൽഹി: രാജ്യത്ത് മൂന്ന് മുതൽ നാല് ദിവസത്തിനുള്ളിൽ മൺസൂൺ സജീവമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. നെല്ല്, സോയബീൻ, പരുത്തി, കരിമ്പ് തുടങ്ങിയവ കൃഷി ചെയ്യുന്ന ദക്ഷിണേന്ത്യൻ, സെൻട്രൽ, പടിഞ്ഞാറൻ ഇന്ത്യ സംസ്ഥാനങ്ങളിൽ മൺസൂൺ സജീവമാകുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഇന്ത്യയുടെ മൂന്ന് ട്രില്യൺ സമ്പദ്‍വ്യവസ്ഥയുടെ നട്ടെല്ല് മൺസൂൺ മഴയാണ്. രാജ്യത്ത് പെയ്യുന്ന 70 ശതമാനം മഴയും കിട്ടുന്നത് മൺസൂൺ കാലയളവിലാണ്. കേരളമാണ് ആദ്യം മൺസൂൺ എത്തുന്ന സംസ്ഥാനങ്ങളിലൊന്ന്. ജൂൺ ഒന്നിനാണ് കേരളത്തിൽ മൺസൂണെത്തുക. ജൂൺ 15ഓടെ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലും മൺസൂൺ മഴ പെയ്യും.

അറബിക്കടലിൽ ബിപോർജോയ് ചുഴലിക്കാറ്റ് രൂപപ്പെട്ടത് മൂലം ഇക്കുറി മൺസൂൺ വൈകിയിരുന്നു. മൺസൂൺ ശക്തിപ്പെടാനുള്ള എല്ലാ അനുകൂല ഘടകങ്ങളും രൂപപ്പെട്ടിട്ടുണ്ട്. ആഴ്ചവസാന​ത്തോടെ മഴ ശക്തിപ്പെടുമെന്ന് കാലാവസ്ഥ വകുപ്പ് ഉദ്യോഗസ്ഥൻ അറിയിച്ചു.  

Tags:    
News Summary - stalled monsoon to pick pace in 3-4 days, say IMD officials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.