കടുവക്ക് കൃത്രിമ കാൽ ഒരുങ്ങുന്നു; ലോകത്ത് ഇതാദ്യം

കടുവക്ക് കൃത്രിമ കാലൊരുക്കാനുള്ള ഒാപറേഷന് ഗോറെവാഡ റെസ്ക്യൂ സെന്റർ ഒരുങ്ങി. ലോകത്ത് ആദ്യമായാണ് കടുവക്ക് ഇത്ത രമൊരു ഒാപറേഷൻ ഒരുങ്ങുന്നത്. ലീഡ്‌സ് യൂണിവേഴ്‌സിറ്റിയിലെ പ്രശസ്ത ഓർത്തോപെഡിക് സർജൻ പീറ്റർ ഗിയാനൗഡിസും ഷിരീഷ് ഉപാധ്യെയുടെ നേതൃത്വത്തിലുള്ള നാഗ്പൂരിലെ സർക്കാർ വെറ്ററിനറി കോളേജിലെ ശസ്ത്രക്രിയാ വിദഗ്ധൻ സംഘവുമാണ് ശസ്ത്രക്രിയ നടത്തുന്നത്. വനംവകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ ഒാപറേഷന് മേൽനോട്ടം വഹിക്കും.

2012ൽ മഹാരാഷ്ട്രയിലെ ചന്ദ്രപൂർ ജില്ലയിലെ കാട്ടിൽ നിന്ന് വേട്ടക്കാരുടെ കെണിയിൽ നിന്ന് രക്ഷപ്പെടുത്തിയ സഹേബ്രാവു എന്ന കടുവക്കാണ് കൃത്രിമക്കാൽ ഒരുങ്ങുന്നത്. രക്ഷാപ്രവർത്തനത്തിന് ശേഷം കടുവയുടെ ഇടത് കൈ ഛേദിക്കേണ്ടി വന്നു.

2016ൽ നാഗ്പൂരിൽ നിന്നുള്ള ഓർത്തോപെഡിക് സർജൻ സുശ്രുത് ബാബുൽക്കർ സഹേബ്രാവുവിനെ ദത്തെടുത്ത് പ്രോസ്തെറ്റിക് അവയവം നൽകാമെന്ന് പറഞ്ഞു. പദ്ധതിയുടെ സാധ്യതകൾ പരിശോധിക്കാൻ അദ്ദേഹം ലോകമെമ്പാടുമുള്ള വിദഗ്ധരെ സമീപിച്ചിരുന്നു. അതിനുശേഷം ഒാപറേഷനായി നിരവധി പരിശ്രമങ്ങൾ നടത്തപ്പെട്ടു. നിലവിൽ ഇത് അവസാന ഘട്ടത്തിലെത്തി നിൽക്കുകയാണ്.

സഹെബ്രാവു പുതിയ അവയവം എങ്ങനെ സ്വീകരിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് ഒാപറേഷൻെറ വിജയമെന്ന് ബാബുൽക്കർ വ്യക്തമാക്കി. ഇപ്പോൾ ഒമ്പത് വയസുള്ള സഹേബ്രാവു നാഗ്പൂരിൽ നിർമ്മിച്ച ഈ കൃത്രിമക്കാൽ സ്വീകരിച്ചാൽ അവന് സാധാരണയായി ജീവിക്കാൻ കഴിയുമെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.


Tags:    
News Summary - Stage set for first operation to give tiger prosthetic limb

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.