ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പി സർക്കാറിനെയും വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. സ്റ്റാഫ് സെലക്ഷൻ കമീഷൻ അഴിമതി, വ്യാപം അഴിമതി, തൊഴിലില്ലായ്മ എന്നിവ ചൂണ്ടിക്കാട്ടിയാണ് രാഹുൽ വീണ്ടും കേന്ദ്രസർക്കാറിനെ വിമർശിച്ച് രംഗത്തെത്തിയത്.
രണ്ട് കോടി തൊഴിലുകൾ സൃഷ്ടിക്കുമെന്ന് അവകാശപ്പെട്ടാണ് അവർ അധികാരത്തിലെത്തിയത്. ഇതിനൊപ്പം കൂടുതൽ ജീവനക്കാെര നിയമിക്കുമെന്നും പറഞ്ഞിരുന്നു. എന്നാൽ എസ്.എസ്.സിയിലെ വൻ അഴിമതി ഇവരുടെ മൂക്കിന് താഴെയാണ് നടന്നത്. ഇതുസംബന്ധിച്ച് വിശദീകരണം നൽകാൻ സർക്കാറിന് ബാധ്യതയുണ്ടെന്ന് രാഹുൽ പറഞ്ഞു.
യുവാക്കളുടെ ഭാവി ഇരുട്ടിലാക്കുന്ന തീരുമാനമാണ് കേന്ദ്രസർക്കാറിൽ നിന്ന് ഉണ്ടാവുന്നത്. പണക്കാർക്ക് മാത്രമേ ഇപ്പോൾ ജോലി ലഭിക്കുന്നുള്ളു. യുവാക്കളുടെ ഭാവി വെച്ച് കളിക്കുന്നത് കേന്ദ്രസർക്കാർ നിർത്തണം. വ്യാപം അഴിമതിയെ ദേശീയവൽക്കരിക്കുകയാണ് സർക്കാർ. നിങ്ങൾക്ക് അൽപ്പമെങ്കിലും നാണമുണ്ടോയെന്നും രാഹുൽ ചോദിക്കുന്നു. വ്യാപകമായ ക്രമക്കേടുകളെ തുടർന്ന് ഫെബ്രുവരി 17ന് നടത്തിയ പരീക്ഷ എസ്.എസ്.സി റദ്ദാക്കിയിരുന്നു. ഇൗ പരീക്ഷയിൽ നടന്ന ക്രമക്കേടിൽ സി.ബി.െഎ അന്വേഷണം വേണമെന്നാണ് ഉദ്യോഗാർഥികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.