പ്രതീകാത്മക ചിത്രം

ശ്രീനഗറില്‍ ഡ്രോണുകള്‍ വില്‍ക്കുന്നതിനും ഉപയോഗിക്കുന്നതിനും കൈവശംവെക്കുന്നതിനും നിരോധനം

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ശ്രീഗനറില്‍ ഡ്രോണുകള്‍ വില്‍ക്കുന്നതിനും ഉപയോഗിക്കുന്നതിനും കൈവശംവെക്കുന്നതിനും ജില്ല ഭരണകൂടം നിരോധനമേര്‍പ്പെടുത്തി. ജമ്മുവില്‍ എയര്‍ ബേസ് സ്റ്റേഷനില്‍ ഡ്രോണാക്രമണം നടന്നതിന്റെയും സൈനിക കേന്ദ്രങ്ങള്‍ക്ക് സമീപം നിരവധി തവണ ഡ്രോണുകള്‍ കാണപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി.

പ്രധാനമേഖലകളിലെയും ജനസാന്ദ്രതയേറിയ സ്ഥലങ്ങളിലെയും വ്യോമമേഖല സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താന്‍ ശ്രീനഗര്‍ ജില്ല മജിസ്‌ട്രേറ്റ് മുഹമ്മദ് ഐജാസ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. ഡ്രോണ്‍ കാമറകള്‍ ഉള്‍പ്പെടെ കൈവശമുള്ളവര്‍ കൃത്യമായ രേഖകളോടെ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കണം. ഔദ്യോഗികമായുള്ള ഡ്രോണ്‍ ഉപയോഗങ്ങള്‍ മുന്‍കൂട്ടി പൊലീസിനെ അറിയിക്കണം.

ഏതാനും ദിവസം മുമ്പാണ് ജമ്മുവിലെ എയര്‍ഫോഴ്‌സ് സ്‌റ്റേഷന് നേരെ ഡ്രോണ്‍ ആക്രമണം നടന്നത്. രണ്ട് സൈനികര്‍ക്ക് ചെറിയ പരിക്കേല്‍ക്കുകയും കെട്ടിടത്തിന് തകരാര്‍ സംഭവിക്കുകയും ചെയ്തിരുന്നു. ഡ്രോണ്‍ ഉപയോഗിച്ചുള്ള ആദ്യ ഭീകരാക്രമണമായാണ് ഇതിനെ കണക്കാക്കുന്നത്.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ സൈനിക സ്‌റ്റേഷന് സമീപ മേഖലകളില്‍ നിരവധി തവണ ഡ്രോണുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ജാഗ്രത ശക്തമാക്കിയിരിക്കുകയാണ്.

Tags:    
News Summary - Srinagar admin bans use, sale, possession, transport of drones and similar UAVs in district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.