ഊർജ്ജ മന്ത്രി സുനിൽകുമാറി​െൻറ മണ്ഡലത്തിൽ സ്വത​ന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ ശ്രീരാമസേന നേതാവ്

ഉടുപ്പി ജില്ലയിലെ കാർക്കള മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് ശ്രീരാമ സേന നേതാവ് പ്രമോദ് മുത്തലിഖ് വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഇതോടെ നിയമസഭ തെരഞ്ഞെടുപ്പിന് ആരവം ഉയരും മുമ്പേ ഈ മണ്ഡലം ശ്രദ്ധാകേന്ദ്രമാവുന്നു.മുൻ മുഖ്യമന്ത്രിയും നിയമസഭ പ്രതിപക്ഷ നേതാവുമായ സിദ്ധാരാമയ്യ കാർക്കളയിൽ ജനവിധി തേടാനുള്ള സന്നദ്ധത ഞായറാഴ്ച മംഗളൂരുവിൽ വാർത്താസമ്മേളനത്തിൽ പ്രകടിപ്പിച്ചിരുന്നു.

സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് താൻ മത്സരിക്കുകയെന്ന് മുതലിഖ് പറഞ്ഞു.സേന പ്രവർത്തകരുടെ ആവശ്യവും അഭിലാഷവുമാണ് തന്റെ സ്ഥാനാർത്ഥിത്വം. വൻ അഴിമതികളുടേയും അടിസ്ഥാന ആവശ്യങ്ങൾ അവഗണിക്കപ്പെടുന്നതിന്റേയും വിവരങ്ങളാണ് വിവിധ മേഖലകൾ സന്ദർശിച്ച് ജനസമ്പർക്കം നടത്തിയപ്പോൾ മനസ്സിലാക്കാനായത്.അഴിമതിക്കെതിരെ ശക്തമായ നിലപാടാവും തന്റേത്.താനോ സേനയോ ബി.ജെ.പിക്ക് എതിരല്ല.എന്നാൽ ആ പാർട്ടിയുടെ ചില നേതാക്കൾക്ക് എതിരാണ്.തന്നെ അവഹേളിക്കുകയും സേന പ്രവർത്തകരെ കേസിൽ കുടുക്കി ജയിലിലടക്കുകയും ചെയ്തവരെ മറക്കില്ലെന്ന് മുത്തലിഖ് പറഞ്ഞു.ഇത്തരം പ്രവൃത്തികൾക്ക് പിന്നിൽ ഊർജ്ജമന്ത്രി വി.സുനിൽകുമാർ ആണെന്ന് മുത്തലിഖ് നേരത്തെ വാർത്ത സമ്മേളനത്തിൽ ആരോപിച്ചിരുന്നു.

മുത്തലിഖിന്റെ പ്രഖ്യാപനം പ്രാവർത്തികമായാൽ ബി.ജെ.പിക്ക് വലിയ വെല്ലുവിളിയാവും.കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സി​െൻറ എച്ച്.ഗോപാല ഭണ്ഡാരിയെ(48679)വൻ ഭൂരിപക്ഷത്തിനാണ് വി.സുനിൽ കുമാർ (91245) പരാജയപ്പെടുത്തിയത്. 2013ൽ സുനിൽ കുമാറിന് 65,039വോട്ടുകളും ഭണ്ഡാരിക്ക് 60785വോട്ടുകളുമാണ് ലഭിച്ചത്.2008ൽ ഭണ്ഡാരി( 56529) സുനിൽ കുമാറിനെ(54992)പരാജയപ്പെടുത്തിയതാണ് ചരിത്രം.ഹിന്ദുത്വം പയറ്റിയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഉടുപ്പി ജില്ലയിലെ മുഴുവൻ നിയമസഭ സീറ്റുകളും ബിജെപി നേടിയത്.

Tags:    
News Summary - Sri Ram Sena leader to contest as an independent candidate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.