ശ്രീലങ്കൻ പ്രധാനമന്ത്രി ഹരിണി അമര സൂര്യ ആദ്യ സന്ദർശനത്തിന് ഇന്ത്യയിലെത്തി

ന്യൂഡൽഹി: പ്രധാനമന്ത്രി ആയി അധികാരമേറ്റ ശേഷമുള്ള ആദ്യ ഇന്ത്യ സന്ദർശനത്തിനായി ശ്രീലങ്കൻ പ്രധാനമന്ത്രി ഹരിണി അമര സൂര്യ ഡൽഹിയിലെത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിൽ വേരൂന്നിയ സൗഹൃദം ശക്തിപ്പെടുത്തുന്നതിനു വേണ്ടിയാണ് സന്ദർശനം. ഉഭയ കക്ഷി വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി അവർ രാഷ്ട്രീയ നേതാക്കൻമാരുമായി കൂടിക്കാഴ്ച നടത്തും.

ശ്രീലങ്കയുടെ വിദ്യാഭ്യാസ മന്ത്രി കൂടിയായ ഹരിണി വിദ്യാഭ്യാസ, സാങ്കേതിക മേഖലയിലെ സഹകരണത്തിനായി ഡൽഹി ഐ.ഐ.ടി, നീതി ആയോഗ് എന്നിവ സന്ദർശിക്കും. ഡൽഹിയിലെ ഹിന്ദു കോളേജിലെ പൂർവ വിദ്യാർഥി കൂടിയാണ് ഹരിണി. ഇവിടവും സന്ദർശിക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ ബന്ധം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി ഒരു ബിസിനസ് ഇവന്‍റിലും ഇവർ പങ്കടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

3ദിവസത്തെ സന്ദർശനത്തിന് വേണ്ടിയാണ് ഹരിണി ഇന്ത്യയിലെത്തിയത്. സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും വിദേശകാര്യ മന്ത്രി ജയ് ശങ്കർ പ്രസാദുമായും കൂടിക്കാഴ്ച നടത്തും.

Tags:    
News Summary - Sri Lankan Prime Minister Harini Amarasuriya arrives in India on maiden visit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.