ലഖ്നോ: 22കാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സമാജ്വാദി പാർട്ടി എം.എൽ.എക്കെതിരെ കേസ്. അരുൺ കുമാർ വർമക്കെതിരെയാണ് പൊലീസ് കേസെടുത്തത്. 2013ൽ നടന്ന ബലാൽസംഗവുമായി ബന്ധപ്പെട്ട് യുവതി ഇയാൾക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു.
സുൽത്താൻപൂർ മണ്ഡലത്തിലെ എസ്.പി സിറ്റിങ് എം.എൽ.എയാണ് അരുൺ. യുവതിയുടെ പിതാവിൻറെ പരാതിയെ തുടർന്ന് ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 302 പ്രകാരമാണ് പൊലീസ് കേസെടുത്തത്.
ഫെബ്രുവരി 11 രാവിലെ മുതൽ യുവതിയെ കാണാതായെന്നാണ് വീട്ടുകാർ പരാതിപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസമാണ് യുവതിയുടെ മൃതദേഹം വീടിന് സമീപം കണ്ടെത്തിയത്. കഴുത്തിന് അടുത്തുള്ള പരിക്ക് യുവതി ശ്വാസം മുട്ടിയാണ് കൊല്ലപ്പെട്ടതിെൻറ സൂചനയാണെന്ന് പൊലീസ് സംശയിക്കുന്നു. മരണ കാരണമറിയാൻ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.