Posted On
date_range Updated On
date_range സ്പൈസ് ജെറ്റ് പൈലറ്റിന് കോവിഡ്; മാർച്ചിൽ വിദേശ ഡ്യൂട്ടി ചെയ്തിട്ടില്ലെന്ന് കമ്പനി
ന്യൂഡൽഹി: സ്പൈസ് ജെറ്റിന്റെ പൈലറ്റിന് കോവിഡ് 19 സ്ഥിരീകരിച്ചു. എന്നാൽ, മാർച്ചിൽ ഇദ്ദേഹം വിദേശത്തേക്ക് വിമാനം പ റത്തിയിരുന്നില്ലെന്ന് കമ്പനി വക്താവ് വ്യക്തമാക്കി.
സ്പൈസ് ജെറ്റിന്റെ ഫസ്റ്റ് ഓഫിസർക്ക് കോവിഡ് 19 സ്ഥിരീകരിച്ച് മാർച്ച് 28നാണ് പരിശോധന ഫലം വന്നത്.
അദ്ദേഹം മാർച്ചിൽ വിദേശ ഡ്യൂട്ടി ചെയ്തിട്ടില്ല. മാർച്ച് 21 ന് ചെന്നൈ- ഡൽഹി വിമാനമാണ് അവസാനമായി പറത്തിയത്. അന്നു തന്നെ ക്വാറൻറീനിൽ പോയി. പരിശോധന ഫലം വന്നതിനെ തുടർന്ന് അദ്ദേഹവുമായി അടുത്ത് ഇടപഴകിയ ക്രൂ അംഗങ്ങളും മറ്റ് സ്റ്റാഫും 14 ദിവസത്തെ വീട്ടു നിരീക്ഷണത്തിലാണെന്നും കമ്പനി വക്താവ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.