ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എസ്.പി.ജി (സ്പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ്) സുരക്ഷക്കായി കേന്ദ്ര ബജറ്റി ൽ വകയിരുത്തിയത് ഏകദേശം 600 കോടി രൂപ. 3000ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരുള്ള സംഘമാണ് എസ്.പി.ജി. രാജ്യത്ത് നിലവിൽ പ്രധാനമന ്ത്രിക്ക് മാത്രമാണ് എസ്.പി.ജി വിഭാഗം സുരക്ഷ നൽകുന്നത്. കഴിഞ്ഞ വർഷത്തെ ബജറ്റിൽ 540 കോടിയായിരുന്നു പ്രധാനമന്ത്രിയുടെ സുരക്ഷക്ക് നീക്കിവെച്ചത്.
നേരത്തെ മുൻ പ്രധാനമന്ത്രിമാർക്കും കുടുംബാംഗങ്ങൾക്കും എസ്.പി.ജി സുരക്ഷ ഒരുക്കിയിരുന്നു. എന്നാൽ, പിന്നീട് ഇത് ഒഴിവാക്കി.
സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർക്കുള്ള എസ്.പി.ജി സുരക്ഷ കഴിഞ്ഞ നവംബറിലാണ് കേന്ദ്ര സർക്കാർ പിൻവലിച്ചത്. എസ്.പി.ജി സുരക്ഷ പ്രോട്ടോകോൾ ഗാന്ധി കുടുംബാംഗങ്ങൾ നിരന്തരം ലംഘിക്കുന്നുവെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടിയിരുന്നു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്‍റെ എസ്.പി.ജി സുരക്ഷ കഴിഞ്ഞ ആഗസ്റ്റിൽ പിൻവലിച്ചിരുന്നു.
1985ൽ ഇന്ദിരാ ഗാന്ധി വധത്തിന് ശേഷമാണ് പ്രധാനമന്ത്രിക്കും കുടുംബാംഗങ്ങൾക്കും സുരക്ഷ നൽകുക ലക്ഷ്യമിട്ട് എസ്.പി.ജി രൂപീകരിച്ചത്. പിന്നീട് മുൻ പ്രധാനമന്ത്രിമാർക്കും എസ്.പി.ജി സുരക്ഷയൊരുക്കി. കഴിഞ്ഞ വർഷമാണ് പ്രധാനമന്ത്രിക്കും കുടുംബാംഗങ്ങൾക്കും മാത്രമായി എസ്.പി.ജി സുരക്ഷ പരിമിതപ്പെടുത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.