പഞ്ചശിലകളിൽ കെട്ടിപ്പടുക്കുന്ന സ്വാശ്രയ ഇന്ത്യ സ്വപ്​നം കണ്ട്​ പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യ സ്വാശ്രയമായി നിലനിൽക്കുന്നതും കരുത്താർജിക്കുന്നതുമായ സ്വപ്​നങ്ങളാണ്​ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്​ച രാജ്യത്തെ അഭിസംബോധന ചെയ്​ത്​ നടത്തിയ പ്രസംഗത്തിൽ നിറഞ്ഞുനിന്നത്​. എല്ലാ മേഖലകളിലും ഇന്ത്യക്ക്​ സ്വാശ്രയ രാഷ്​ട്രമായി മാറാൻ കഴിയുമെന്നും അതിനായി ഉറച്ചുമുന്നേറിയാൽ യാഥാർഥ്യമാക്കാൻ കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. പ്രാദേശികമായുള്ള ഉൽപാദനം വർധിപ്പിക്കാനും വിഭിന്ന മേഖലകളിൽ മികച്ച ഉൽപന്നങ്ങൾ പുറത്തിറക്കി ​ആഗോളരംഗത്ത്​ ചുവടുറപ്പിക്കാനും കഴിയുന്ന നാളുകളെക്കുറിച്ചാണ്​ പ്രധാനമന്ത്രി സ്വപ്​നം കാണുന്നത്​. 

സ്വാശ്രയ രാജ്യമായി മാറാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾ പഞ്ചസ്​തംഭങ്ങളെ അടിസ്​ഥാനമാക്കിയാണെന്ന്​ പ്രധാനമന്ത്രി പ്രസ്​താവിച്ചു. സമ്പദ്​ വ്യവസ്​ഥയിലെ പുരോഗതിയും വളർച്ചയുമാണ്​ ഒന്നാമത്തെ അനിവാര്യഘടകം. ആധുനിക ഇന്ത്യക്ക്​ അവശ്യമായ അടിസ്​ഥാന സൗകര്യങ്ങളാണ്​ രണ്ടാമത്തേത്​. സാ​ങ്കേതികതയിലൂന്നിയുള്ള സൗകര്യങ്ങളുടെ സഹായത്താൽ സ്വപ്​നങ്ങൾ യാഥാർഥ്യമാക്കാൻ കഴിയു​ന്ന വ്യവസ്​ഥിതിയാണ്​ മ​െറ്റാന്ന്​.

നമ്മുടെ ഊർജസ്വലരായ ജനതയും ഇതിൽ പ്രധാന ഘടകമാണ്​. രാജ്യത്തെ വലിയ അളവിലുള്ള ഡിമാൻഡ്​ ആണ്​ മറ്റൊരു ഘടകം. ആവശ്യവും വിതരണവും തമ്മിലുള്ള കണ്ണിയെ സമർഥമായി ഉപയോഗപ്പെടുത്തുകയാണ്​ ആവശ്യമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 

Tags:    
News Summary - In Speech, PM Modi Lists "5 Pillars Of India's Self-Reliance"

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.