പരാതി പറയാനെത്തിയ സ്ത്രീകളെ മർദിച്ചും അസഭ്യം പറഞ്ഞും ബി.ജെ.പി മന്ത്രിയുടെ മക്കൾ; പിടിച്ചുമാറ്റുക മാത്രമാണ് ചെയ്തതെന്ന് പൊലീസ് വിശദീകരണം

ലഖ്നോ: തന്നെ അസഭ്യം പറയുകയും മർദിക്കുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി സ്ത്രീ നൽകിയ പരാതിയിൽ ബി.ജെ.പി നേതാവും മന്ത്രിയുമായ രാകേഷ് റാത്തോറിന്‍റെ മക്കൾക്കേതിരെ കേസ്. വെള്ളിയാഴ്ച വൈകുന്നേരം ലഖ്നോവിൽ വെച്ചായിരുന്നു സ്ത്രീക്ക് നേരെ ആക്രമണുണ്ടായത്.

സീതാപൂരിലെ (സദർ) ബി.ജെ.പി എം.എൽ.എയും സംസ്ഥാന നഗരവികസന മന്ത്രിയുമായ രാകേഷ് റാത്തോഡിന്റെ വസതിക്ക് സമീപമാണ് പരാതിക്കാരിയായ യുവതിയുടെ വീട്. മന്ത്രിയുടെ ഡ്രൈവർക്കെതിരെ പരാതി പറയാൻ മന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയപ്പോഴായിരുന്നു സംഭവമെന്ന് പരാതിക്കാരി പറയുന്നു. തങ്ങളുടെ വീട്ടിലേക്ക് മന്ത്രിയുടെ ഡ്രൈവറും പരാതിക്കാരിയുടെ ബന്ധുവുമായ ശുഭം മോട്ടോർസൈക്കിൾ ഇടിച്ചുകയറ്റിയ സംഭവത്തിൽ പരാതി പറയാനെത്തിയതായിരുന്നു ഇവർ. സ്ത്രീയെ ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. പൊലീസ് വേഷം ധരിച്ച വ്യക്തി സ്ത്രീകളെ തള്ളിമാറ്റുന്നതും മറ്റ് മൂന്ന് പേർ ചേർന്ന് യുവതി മർദിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

അതേസമയം സ്ത്രീകൾ മന്ത്രിയുടെ വസതിക്കകത്ത് അനധികൃതമായി പ്രവേശിക്കാൻ നോക്കിയെന്നും ഇത് തടഞ്ഞപ്പോൾ വീടിന് പുറത്ത് ഇവർ പ്രതിഷേധം നടത്തിയതോടെ പിടിച്ചുമാറ്റുക മാത്രമാണ് കുറ്റാരോപിതർ ചെയ്തതെന്നുമാണ് പൊലീസിന്‍റെ വാദം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. 

Tags:    
News Summary - Sons of BJP minister beat and abused women who came to complain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.