മമതയുമായി അടുക്കാൻ കോൺഗ്രസ്​; അധീറിനെ ലോക്​സഭ നേതാവ്​ സ്ഥാനത്ത്​ നിന്ന്​ മാറ്റിയേക്കും, തരൂരിനും സാധ്യത

ന്യൂഡൽഹി: കോൺഗ്രസ്​ ലോക്​സഭ നേതാവായ അധീർ രഞ്​ജൻ ചൗധരിയെ മാറ്റാൻ കോൺഗ്രസ്​ ഒരുങ്ങുന്നതായി സൂചന. ബംഗാളിൽ നിന്നുള്ള എം.പിയായ അധീറിനെ മാറ്റുന്നത് തൃണമൂൽ കോൺഗ്രസുമായും​ മമത ബാനർജിയുമായും അടുക്കാനുള്ള നീക്കത്തിന്​ മുന്നോടിയായെന്നാണ്​ വിലയിരുത്തൽ.

ബംഗാളിലെ ബഹറംപൂർ ലോക്​സഭ എം.പിയായ അധീർ പശ്ചിമ ബംഗാൾ കോൺഗ്രസ്​ അധ്യക്ഷനുമാണ്​. മമതക്കെതിരെയും ബംഗാൾ സർക്കാറിനെതിരെയും നിരന്തരം വെടിയുതിർക്കുന്ന അധീറിനെ മാറ്റുന്നതുവഴി മമതയുമായി കൈകോർക്കാൻ സാധിക്കുമെന്നാണ്​ കോൺഗ്രസ്​ കരുതുന്നത്​. ഇതുവഴി പാർലമെന്‍റിൽ ബി.ജെ.പിക്കെതിരെയുള്ള പോരാട്ടത്തിന്​ തൃണമൂൽ പിന്തുണ ലഭിക്കുമെന്നും കോൺഗ്രസ്​ കരുതുന്നു.

ശശി തരൂരിനെയോ മനീഷ്​ തിവാരിയെയോ തൽസ്ഥാനത്തേക്ക്​ പരിഗണിക്കുമെന്നാണ്​ വിലയിരുത്തലുകൾ. പബ്ലിക്​ അക്കൗണ്ട്​സ്​ കമ്മറ്റി തലവൻ കൂടിയായ അധീർ തീപ്പൊരി നേതാവും സോണിയയുടെ വിശ്വസ്​തനുമാണ്​​. എന്നാൽ കോൺഗ്രസിലെ വിമത ഗ്രൂപ്പായ ജി-23ന്‍റെ ഭാഗമാണ്​ തരൂരും തിവാരിയും. ഇവരിലൊരാളെ പരിഗണിക്കുക വഴി ജി-23 ഗ്രൂപ്പിനെയും അനുനയിപ്പിക്കാനാകുമെന്ന്​ കോൺഗ്രസ്​ കരുതുന്നു. മനീഷ്​ തിവാരിയെ പഞ്ചാബ്​ കോൺഗ്രസ്​ അധ്യക്ഷനാക്കണമെന്ന്​ മുഖ്യമന്ത്രി അമരീന്ദർ സിങ്​ നേരത്തേ ആവശ്യപ്പെട്ടിരുന്നു.

Tags:    
News Summary - Sonia set to replace Adhir as Lok Sabha leader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.