ലോക്ഡൗൺ: 10 കിലോ ധാന്യം വീതം സെപ്റ്റംബർ വരെ നൽകണം -സോണിയ ഗാന്ധി

ന്യൂഡൽഹി: ദേശീയ ഭക്ഷ്യ സുരക്ഷാ നിയമത്തിന് കീഴിൽ വരുന്നവർക്ക് 10 കിലോഗ്രാം ധാന്യം വീതം നൽകണമെന്നും അതിന്‍റെ കാ ലാവധി സെപ്റ്റംബർ വരെ നീട്ടണമെന്നും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ലോക്ഡൗണിന്‍റെ പശ്ചാത്തലത്തിൽ ആൾ ഒന്നിന് 5 കി ലോഗ്രാം വീതം അധിക ധ്യാനം ജൂൺ വരെ നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ, ധ്യാനത്തിന്‍റെ അളവ് വർധിപ്പിക്കുകയും കാലാവധി നീട്ടുകയും ചെയ്യണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിൽ സോണിയ ഗാന്ധി ആവശ്യപ്പെട്ടത്.

ലോക്ഡൗണിനെ തുടർന്ന് പാവപ്പെട്ടവരും കൃഷിക്കാരും ദിവസ വേതനക്കാരും ഭക്ഷണത്തിനായി ബുദ്ധിമുട്ടുകയാണ്. ആറു മാസത്തേക്ക് ആൾ ഒന്നിന് 10 കിലോഗ്രാം ധാന്യം വീതം സൗജന്യമായി നൽകണം. റേഷൻ കാർഡ് ഇല്ലാത്തവർക്കും ഈ ധാന്യം നൽകണമെന്നും സോണിയ പറഞ്ഞു.

ദേശീയ ഭക്ഷ്യസുരക്ഷാ നിയമം (എൻ.എഫ്.എസ്.എ) കാർഡ് ഇല്ലാത്ത അന്തർ സംസ്ഥാന തൊഴിലാളികളും വലിയ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. അർഹരായ നിരവധി പേർ എൻ.എഫ്.എസ്.എ പട്ടികക്ക് പുറത്താണെന്നും സോണിയ ചൂണ്ടിക്കാട്ടി.

Tags:    
News Summary - Sonia Gandhi writes to PM Modi, suggests to extend NFSA provisions for 3 months -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.