ലോക്​ഡൗണിന്​ ശേഷം എന്തു ചെയ്യണമെന്ന്​ കേന്ദ്രത്തിനറിയില്ല -സോണിയ

ന്യൂഡൽഹി: മെയ്​ 3 ന്​ ലോക്​ഡൗൺ അവസാനിച്ചാൽ കോവിഡ്​ വ്യാപനം തടയുന്നതിന്​ എന്ത്​ ചെയ്യണമെന്നതിനെ കുറിച്ച്​ ക േന്ദ്ര സർക്കാറിന്​ ഒരു ധാരണയുമില്ലെന്ന്​ കോൺഗ്രസ്​ പ്രസിഡൻറ്​ സോണിയാ ഗാന്ധി. കോൺഗ്രസ്​ വർക്കിങ്​ കമ്മിറ് റിയിൽ വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കുകയായിരുന്നു അവർ. കോൺഗ്രസ്​ നൽകിയ നിർദേശങ്ങൾ പൂർണമായും ഉൾകൊള്ളാൻ സർക ്കാർ തയാറായില്ലെന്നും അവർ പറഞ്ഞു.

‘ലോക്​ഡൗൺ പ്രഖ്യാപിച്ച നാൾ മുതൽ പ്രധാനമന്ത്രിക്ക്​ പല തവണ കത്ത്​ നൽകി. ദുരിതം അനുഭവിക്കുന്നവർക്ക്​ സഹായം നൽകാൻ മുഴുവൻ പിന്തുണയും ഉറപ്പ്​ നൽകി. എന്നാൽ, കോൺഗ്രസ്​ നൽകിയ നിർദേശങ്ങളോട്​ വളരെ കുറച്ച്​ മാത്രമാണ്​ സർക്കാർ പ്രതികരിച്ചത്​’ -സോണിയ പറഞ്ഞു.

ദുരിതം അനുഭവിക്കുന്നവരോട്​ ദയയില്ലാതെയാണ്​ കേന്ദ്രസർക്കാർ പെരുമാറുന്നത്​്​. കോവിഡ്​ പരിശോധനകൾ വർധിപ്പിക്കണമെന്ന കോൺഗ്രസി​​െൻറ ആവശ്യം സർക്കാർ നിരസിക്കുകയായിരുന്നു. കോൺഗ്രസ്​ നിർദേശങ്ങൾ മുന്നോട്ട്​ വെച്ചത്​ മുഖ്യമന്ത്രിമാരുടെ അടക്കം അഭിപ്രായങ്ങൾ പരിഗണിച്ചാണ്​.

മെയ്​ 3 ന്​ അപ്പുറത്തേക്ക്​ ഇൗയവസ്​ഥയിലുള്ള ലോക്​ഡൗൺ നീ​േട്ടണ്ടി വരികയാണെങ്കിൽ ദുരിതം വിവരണാതീതമായിരിക്കുമെന്നും അവർ ചൂണ്ടികാട്ടി.

ഇൗ ദുരന്തമുഖത്തും വെറുപ്പും വിഭാഗീയ ചിന്തകളും പ്രചരിപ്പിക്കുന്ന ബി​.ജെ.പിയുടെ നീക്കം പ്രതിരോധിക്കണമെന്നും അവർ പറഞ്ഞു.

Tags:    
News Summary - Sonia Gandhi targets Centre over Covid-19 response

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.