പാർലമെൻറ്​ വർഷകാല സമ്മേളനം: സോണിയയും രാഹുലും ആദ്യഘട്ടത്തിൽ പ​ങ്കെടുക്കില്ല

ന്യൂഡൽഹി: പാർലമെൻറ്​ വർഷകാല സമ്മേളനത്തിൻെറ ആദ്യഘട്ടത്തിൽ കോൺഗ്രസ്​ ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയും മകൻ രാഹുൽ ഗാന്ധിയും പ​ങ്കെടുക്കില്ല. ചികിൽസക്കായി സോണിയ വിദേശത്തേക്ക്​ പോകുന്നതിനാലാണ്​ ഇരുവരും സമ്മേളനത്തിൽ നിന്ന്​ വിട്ടുനിൽക്കുന്നത്​. സോണിയക്കൊപ്പം രാഹുലും പ്രിയങ്കയും പോകുന്നുണ്ട്​.

പാർലമെൻറിൽ വിവിധ വിഷയങ്ങളിൽ എന്ത്​ നിലപാട്​ സ്വീകരിക്കണമെന്നത്​ സംബന്ധിച്ച്​ സോണിയ പാർട്ടി എം.പിമാർക്ക്​ നിർദേശം നൽകിയിട്ടുണ്ട്​. സാമ്പത്തികരംഗത്തെ പ്രതിസന്ധിയും കോവിഡ്​ നേരിടുന്നതിൽ എൻ.ഡി.എ സർക്കാറിൻെറ പരാജയവും കോൺഗ്രസ്​ ഉയർത്തുമെന്നാണ്​ സൂചന.

പാർട്ടി വക്​താവ്​ രൺദീപ്​ സിങ്​ സുർജേവാലയാണ്​ സോണിയ ഗാന്ധി ചികിൽസക്കായി വിദേശത്തേക്ക്​ പോകുന്ന വിവരം ട്വിറ്ററിലൂടെ അറിയിച്ചത്​. സെപ്​റ്റംബർ 14നാണ്​ പാർലമെൻറിൻെറ വർഷകാല സമ്മേളനം ആരംഭിക്കുന്നത്​. കോവിഡിൻെറ പശ്​ചാത്തലത്തിൽ കർശന സുരക്ഷയോടെയാണ്​ സമ്മേളനം നടക്കുന്നത്​. പരമാവധി നാല്​ മണിക്കൂർ മാത്രമായിരിക്കും സഭ ചേരുകയെന്ന്​ റിപ്പോർട്ടുകളുണ്ട്​.

Tags:    
News Summary - Sonia Gandhi, Son Rahul To Miss First Part Of Parliament Session

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.