കബളിപ്പിക്കലും വീമ്പുപറയലും വിരട്ടലുമാണ് മോദി സർക്കാറിന്‍റെ തത്വശാസ്ത്രം -സോണിയ

ന്യൂഡൽഹി: ഏറ്റവും വലിയ സാമ്പത്തിക പിരിമുറക്കങ്ങളിലൂടെയും സാമൂഹിക വെല്ലുവിളികളിലൂടെയും ആണ് രാജ്യം കടന്നു പോ കുന്നതെന്ന് കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി. കബളിപ്പിക്കലും വീമ്പ് പറയലും വിരട്ടലുമാണ് മോദി സർക്കാറിന്‍റെ തത്വശാസ്ത്രമെന്നും അവർ പറഞ്ഞു. കോൺഗ്രസ് പാർലമെന്‍ററി പാർട്ടി യോഗത്തിൽ സംസാരിക്കുകയായിരുന്നു സോണിയ.

സത്യവും സുതാര്യതയും ലജ്ജയില്ലാത്ത വിധം കീഴ്മേൽമറിക്കപ്പെട്ടു. ജനാധിപത്യ റിപ്പബ്ലിക്കിന്‍റെ ആധാരശിലകൾക്കെല്ലാം മോദി സർക്കാർ പ്രഹരമേൽപ്പിച്ചു. ഭരണഘടനാ മൂല്യങ്ങളും തത്വങ്ങളും മോദി സർക്കാറിനാൽ ആക്രമിക്കപ്പെട്ടെന്നും സോണിയ ചൂണ്ടിക്കാട്ടി.

വീമ്പിളക്കുന്നവർ ഉത്തരവാദിത്ത ബോധമുള്ള സർക്കാറിന് പകരമാവില്ലെന്ന് രാജ്യത്തെ പൗരന്മാർക്ക് ബോധ്യപ്പെട്ടിരിക്കുന്നു. മാർക്കറ്റിങ് ജാലവിദ്യ കൊണ്ട് ഭരണം നയിക്കാൻ സാധിക്കില്ലെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞു. മോദി സർക്കാറിൽ നിന്ന് കേട്ട കള്ളങ്ങൾ ഇപ്പോൾ ജനം അനുഭവിക്കുകയാണെന്നും സോണിയ വ്യക്തമാക്കി.

Tags:    
News Summary - Sonia Gandhi Narendra modi congress -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.