പഞ്ചാബ്​ കോൺഗ്രസ്​ കമ്മിറ്റിയും ജില്ലാ കമ്മിറ്റികളും പിരിച്ചുവിട്ടു

ന്യൂഡൽഹി: പഞ്ചാബ്​ കോൺഗ്രസിൻെറ എക്​സിക്യൂട്ടിവ്​ കമ്മിറ്റിയും ഓഫീസ്​ ചുമതലക്കാരേയും പാർട്ടി ഇടക്കാല അധ്യ ക്ഷ സോണിയ ഗാന്ധി പിരിച്ചു വിട്ടു.

സംസ്ഥാന എക്​സിക്യൂട്ടിവ്​ കമ്മിറ്റിയെ കൂടാതെ മുഴുവൻ ജില്ലാ കോൺഗ്രസ്​ കമ്മറ്റികളും പിരിച്ചു വിട്ടിട്ടുണ്ട്​. അതേസമയം, പഞ്ചാബ്​ കോൺഗ്രസ്​ പ്രസിഡൻറിനെ തൽസ്ഥാനത്ത്​ നിലനിർത്തിയിട്ടുണ്ട്​. മുഖ്യമന്ത്രി അമരീന്ദർ സിങ്​ കഴിഞ്ഞ ദിവസം സോണിയ ഗാന്ധിയുമായി കൂടിക്കാഴ്​ച നടത്തിയിരുന്നു.

അതേസമയം, പാർട്ടിയും സർക്കാരുമായി മികച്ച സഹകരണം സാധ്യമാക്കാൻ എ.ഐ.സി.സി ചുമതലയുള്ള ആശാകുമാരി അധ്യക്ഷയായി 11 അംഗ ഏകോപന സമിതിക്ക് കോൺഗ്രസ്​ അധ്യക്ഷ​ രൂപം നൽകിയിട്ടുണ്ട്​​.

മുഖ്യമന്ത്രി ക്യാപ്​റ്റൻ അമരീന്ദർ സിങ്​, സംസ്ഥാന കോൺഗ്രസ്​ അധ്യക്ഷൻ സുനിൽ ജഖാർ, എ.ഐ.സി.സി ജനറൽ സെക്രട്ടറി അംബിക സോണി, ക്യാപ്​റ്റൻ സന്ദീപ്​ സിങ്​ സന്ദു, എ.ഐ.സി.സി സെക്രട്ടറിമാരും എം.എൽ.എമാരുമായ കുൽജിത്​ നാഗ്ര, ഗുർകിരാത്​ കോട്​ലി, മന്ത്രിമാരായ ചരൺജിത്ത്​ സിങ്​ ചന്നി, സുന്ദർ ശാം അറോറ, സുഖ്​ജിന്ദർ സിങ്​ സർക്കാരിയ, വിജയ്​ ഇന്ദർ സിംഗ് എന്നിവരാണ്​ സമിതിയിലെ മറ്റ്​ അംഗങ്ങൾ.

  
Tags:    
News Summary - Sonia Gandhi Dissolves Punjab Congress Committee, State Unit Chief Sunil Jakhar Remains -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.