ന്യൂഡൽഹി: വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ പ്രതിപക്ഷം ദേശീയ സഖ്യമുണ്ടാക്കുന്നതിനേക്കാൾ സംസ്ഥാനങ്ങളിൽ ഒരുമിച്ച് നിൽക്കുകയാണ് വേണ്ടതെന്ന് നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി) പ്രസിഡൻറ് ശരദ്പവാർ. ഇക്കാര്യത്തിൽ കോൺഗ്രസ് യാഥാർഥ്യബോധമുള്ള നിലപാട് സ്വീകരിക്കണം. പ്രതിപക്ഷ െഎക്യം സാധ്യമാക്കാൻ തെരഞ്ഞെടുപ്പിന് മുന്നോടിയായി യു.പി.എ ചെയർപേഴ്സൻ സോണിയ ഗാന്ധിയും മുൻ പ്രധാനമന്ത്രി ദേവഗൗഡയും താനും രാജ്യം മുഴുവൻ സന്ദർശിച്ച് ജനങ്ങൾക്ക് ആത്മവിശ്വാസം പകരണമെന്നും ഹിന്ദുസ്ഥാൻ ടൈംസിന് അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
ഞാൻ വിവിധ സംസ്ഥാനങ്ങളിലെ നേതാക്കളുമായി സംസാരിച്ചിട്ടുണ്ട്. ഇതിെൻറ അടിസ്ഥാനത്തിൽ ദേശീയ സഖ്യങ്ങളേക്കാൾ സംസ്ഥാന സഖ്യങ്ങൾക്കാണ് സാധ്യതയെന്നാണ് എെൻറ വിലയിരുത്തൽ. എല്ലാ സംസ്ഥാനങ്ങളിലും കോൺഗ്രസ് കരുത്തരായിരുന്ന കാലം കഴിഞ്ഞു. പ്രാദേശിക പാർട്ടികൾക്ക് സ്വാധീനമുള്ള ഇടങ്ങളിൽ അവെര കോൺഗ്രസ് അംഗീകരിക്കണം. തെൻറ ഇൗ അഭിപ്രായത്തെ രാഹുൽ ഗാന്ധി അനുകൂലിച്ചിട്ടുണ്ട്.
എന്നാൽ, കേരളത്തിലും ബംഗാളിലും ഇൗ വാദത്തെ തെൻറ സഹപ്രവർത്തകർക്ക് അംഗീകരിക്കാനാവില്ലെന്ന് രാഹുൽ പറഞ്ഞിട്ടുണ്ട്. നിലവിലുള്ള രാഷ്ട്രീയ സാഹചര്യം 1975-77 കാലത്തെപ്പോലെയാണ്. ഇന്ധിരാഗാന്ധിക്കെതിരായ ജനവികാരത്തെ അനുസ്മരിപ്പിക്കുന്നതാണ് മോദിയുടെ ഭരണവും. ഇന്ധിരാഗാന്ധിയെപ്പോലെ മോദിയും മാധ്യമങ്ങളെയും സർക്കാറിനെയും സർക്കാർ ഏജൻസികളെയും നിയന്ത്രിക്കുന്നു. ജനം അങ്ങേയറ്റം നിരാശരാണ്. സോണിയ ഗാന്ധിക്കും ദേവ ഗൗഡക്കും എനിക്കും പ്രധാനമന്ത്രിയാകാൻ ആഗ്രഹമില്ല. പ്രതിപക്ഷത്തുനിന്ന് ആരു പ്രധാനമന്ത്രിയാകണമെന്ന് തെരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കാം. രാഹുൽ ഗാന്ധി ഏറെ െമച്ചപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയത്തിൽ യാഥാർഥ്യബോധം വേണം. എെൻറ പാർട്ടി 30-35 സീറ്റുകളിൽ മത്സരിക്കും. ഇതിൽ പകുതി സീറ്റുകൾ ലഭിച്ചേക്കാം. എന്നാൽ, ഇത്രയും എം.പിമാരുള്ള പാർട്ടിക്ക് പ്രധാനമന്ത്രി സ്ഥാനം ലഭിക്കുമെന്ന് സ്വപ്നം കാണുന്നവർ യാഥാർഥ്യത്തിൽനിന്ന് ഏറെ അകലെയാണെന്ന് ശരദ് പവാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.