ഉദര സംബന്ധമായ അസുഖത്തെ തുടർന്ന് സോണിയ ആശുപത്രിയിൽ

ന്യൂഡൽഹി: ഉദര സംബന്ധമായ അസ്വസ്ഥതയെ തുടർന്ന് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ ഡൽഹിയിലെ സർ ഗംഗാ റാം ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. 

വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് സോണിയയെ ആശുപത്രിയിലെത്തിച്ചത്. ഷിംലയിലായിരുന്ന സോണിയ രോഗത്തെ തുടർന്ന് ദൽഹിയിൽ എത്തിച്ചേരുകയായിരുന്നു. ഡോക്ടർമാരുടെ കർശന നിരീക്ഷണത്തിലാണ് 70കാരിയായ സോണിയയിപ്പോൾ. 

 നേരത്തേ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളുണ്ടായപ്പോഴും തോളിന് പരിക്കേറ്റപ്പോഴും സോണിയയെ ഇതേ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ആരോഗ്യപ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്ന സോണിയ ചികിത്സക്കായി അമേരിക്കയിലേക്ക് പോയിരുന്നു. 

Tags:    
News Summary - Sonia Gandhi admitted to Ganga Ram with stomach upset -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.