സോനം വാങ്ചുക്

പൊലീസ് വെടിവെപ്പിനെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കും വരെ അഴികൾക്കുള്ളിൽ തുടരും; ജയിലിൽ നിന്ന് സോനം വാങ്ചുകിന്റെ സന്ദേശം

ന്യൂഡൽഹി: ജോധിപൂർ സെൻട്രൽ ജയിലിൽ നിന്ന് ലഡാക്കിലെ ജനങ്ങൾക്ക് സന്ദേശം പുറത്തുവിട്ട് തടവിലാക്കപ്പെട്ട പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്. നാഷനൽ സുരക്ഷ നിയമം(എൻ.എസ്.എ)ചുമത്തിയാണ് വാങ്ചുകിനെ ജയിലിലടച്ചത്. ലഡാക്കിൽ ​പ്രതിഷേധത്തിനിടെ പൊലീസിന്റെ വെടിവെപ്പിൽ നാലുപേർ കൊല്ലപ്പെട്ടതിനെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ അഴികൾക്കുള്ളിൽ തുടരുമെന്നായിരുന്നു വാങ്ചുകിന്റെ സന്ദേശം.

വാങ്ചുകിന്റെ അഭിഭാഷകൻ മുസ്തഫ ഹാജിയും മൂത്ത സഹോദരൻ കാ ത്സെറ്റൻ ഡോർജെയ് ലേയും വെള്ളിയാഴ്ച അദ്ദേഹത്തെ ജയിലിൽ സന്ദർശിച്ചിരുന്നു. ജനങ്ങൾക്കുള്ള സന്ദേശം എന്ന നിലക്കാണ് വാങ്ചുക് ഇക്കാര്യം വ്യക്തമാക്കിയത്. ​​''ഞാൻ ശാരീരികമായും മാനസികമായും ശക്തനാണ്. എന്റെ ആരോഗ്യത്തെ കുറിച്ച് ആശങ്കപ്പെട്ടവരുടെ പ്രാർഥനകൾക്ക് നന്ദി. ലഡാക്കിലെ പ്രതിഷേധത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. പരിക്കേറ്റവർ പെട്ടെന്ന് സുഖം പ്രാപിക്കാനും പ്രാർഥിക്കുന്നു. ​പ്രതിഷേധക്കാർക്കു നേരെ പൊലീസ് നടത്തിയ വെടിവെപ്പിൽ നാലുപേർ കൊല്ലപ്പെട്ടതിനെ കുറിച്ച് സ്വതന്ത്രമായ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണം. അതുണ്ടാകുന്നത് വരെ അഴികൾക്കുള്ളിൽ തുടരാൻ തയാറെടുക്കുകയാണ്''-വാങ്ചുക് പ്രസ്താവനയിൽ അറിയിച്ചു.

ലഡാക്കിന്റെ സംസ്ഥാന പദവിക്കും ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തുന്നതിനും വേണ്ടി നിലകൊള്ളുന്ന ലെ

അപെക്സ് ബോഡിക്കും കാർഗിൽ ഡെമോക്രാറ്റിക് അലയൻസിനും അദ്ദേഹം പിന്തുണ ആവർത്തിക്കുകയും ചെയ്തു. സെപ്റ്റംബർ 26നാണ് വാങ്ചുകിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി സ്വന്തം വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്.

നിലവിൽ രാജസ്ഥാനിലെ ജോധ്പൂർ ജയിലിലാണ് വാങ്ചുകിനെ പാർപ്പിച്ചിരിക്കുന്നത്. വിചാരണ കൂടാതെ 12 മാസം തടവിലിടാൻ അനുമതി നൽകുന്നതാണ് നാഷനൽ സുരക്ഷ നിയമം(എൻ.എസ്.എ).ല​ഡാ​ക്കി​ന് സം​സ്ഥാ​ന പ​ദ​വി​യും ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​റാം പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാണ് സോ​നം വാ​ങ്ചു​ക് നി​രാ​ഹാ​ര സ​മ​രം ന​യി​ച്ചത്. ലേ ​അ​പ്പ​ക്സ് ബോ​ഡി (എ​ൽ.​എ.​ബി) കാ​ർ​ഗി​ൽ ഡെ​മോ​ക്രാ​റ്റി​ക് അ​ല​യ​ൻ​സ് (കെ.​ഡി.​എ) എ​ന്നീ കൂ​ട്ടാ​യ്മ​ക​ൾ സം​യു​ക്ത​മാ​യി സം​സ്ഥാ​ന പ​ദ​വി​ക്കാ​യി ക​ഴി​ഞ്ഞ അ​ഞ്ചു​ വ​ർ​ഷ​മാ​യി ന​ട​ത്തു​ന്ന സ​മ​ര​മാ​ണ് അ​ക്ര​മാ​സ​ക്ത​മാ​യി പൊ​ലീ​സ് വെ​ടി​വെ​പ്പി​ലും നാ​ലു​ പേ​രു​ടെ മ​ര​ണ​ത്തി​ലും ക​ലാ​ശി​ച്ച​ത്.എന്നാൽ, നാ​ലു​പേ​രു​ടെ മ​ര​ണ​ത്തി​നും 80 പേ​രു​ടെ പ​രി​ക്കി​നും ഇ​ട​യാ​ക്കി​യ സം​ഘ​ർ​ഷ​ത്തിന് പിന്നാലെ വാ​ങ്ചു​ക് നി​രാ​ഹാ​രസമരം അ​വ​സാ​നി​പ്പി​ച്ചി​രു​ന്നു.

നി​രാ​ഹാ​രസ​മ​രം ന​യി​ച്ച​തി​ന് പ്ര​തി​കാ​ര ന​ട​പ​ടി​യെ​ന്നോ​ണം വാ​ങ്ചു​കി​നെ​തി​രെ സി.​ബി.​ഐ അ​ന്വേ​ഷ​ണം തു​ട​ങ്ങു​ക​യും വി​ദേ​ശ സ​ഹാ​യം സ്വീ​ക​രി​ക്കു​ന്ന​തി​നു​ള്ള അ​ദ്ദേ​ഹ​ത്തി​ന്റെ സ്ഥാ​പ​ന​ത്തി​ന്റെ ലൈ​സ​ൻ​സ് കേന്ദ്ര സർക്കാർ റ​ദ്ദാ​ക്കു​ക​യും ചെ​യ്തു.ല​ഡാ​ക്കി​ന് ന​ൽ​കി​യ വാ​ഗ്ദാ​നം പാ​ലി​ക്കാ​ത്ത ആ​ഭ്യ​ന്ത​ര​ മ​ന്ത്രാ​ല​യ​ത്തെയാണ് സം​ഘ​ർ​ഷ​ത്തി​ൽ വാ​ങ്ചു​ക് കു​റ്റ​പ്പെ​ടു​ത്തു​ന്ന​ത്. കേ​ന്ദ്ര​സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും ല​ഡാ​ക്കി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളു​മാ​യു​മു​ള്ള സം​ഭാ​ഷ​ണ​ങ്ങ​ളി​ൽ അ​സ​ന്തു​ഷ്ട​രാ​യ ചി​ല സം​ഘ​ങ്ങ​ളാ​ണ് സംഘർഷത്തിന് പി​ന്നി​ലെ​ന്നാ​ണ് ആ​ഭ്യ​ന്ത​ര മ​ന്ത്ര​ലാ​യം ആ​രോ​പിക്കുന്നത്.

Tags:    
News Summary - Sonam Wangchuk from Jodhpur Jail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.