Posted On
date_range Updated On
date_range യു.പി ലജിസ്ലേറ്റീവ് കൗൺസിൽ ചെയർമാെൻറ മകൻ കൊല്ലെപ്പട്ടു
ലഖ്നോ: ഉത്തർ പ്രദേശ് ലജിസ്ലേറ്റീവ് കൗൺസിൽ ചെയർമാെൻറ മകനെ കഴുത്തു ഞെരിച്ച് കൊന്ന നിലയിൽ കണ്ടെത്തി. രമേഷ് യാദവിെൻറ മകൻ അഭിജീത് യാദവി( 22 )നെയാണ് ഹസ്റത്ഗഞ്ചിലെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
സാധാരണ മരണമാണെന്നായിരുന്നു കുടുംബാംഗങ്ങൾ ആദ്യം പൊലീസിനോട് പറഞ്ഞത്. അന്വേഷണം ആവശ്യമില്ലെന്നും അറിയിച്ചു. എന്നാൽ സംശയം തോന്നിയ െപാലീസ് മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയക്കുകയായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം അഭിജീത് ശ്വാസം മുട്ടിയാണ് മരിച്ചത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.