ചില പാർട്ടികൾ പാകിസ്​താ​െൻറ ഭാഷയിൽ സംസാരിക്കുന്നു -മോദി

ന്യൂഡൽഹി: ലോക്​സഭ പാസാക്കിയ പൗരത്വ ഭേദഗതി ബില്ലിനെ എതിർത്ത പാർട്ടികൾക്കെതിരെ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പാകിസ്​താ​​​​​െൻറ അതേ ഭാഷയിലാണ്​ ചില പാർട്ടികൾ പൗരത്വ​ ഭേദഗതി ബില്ലിനെതിരെ സംസാരിക്കുന്നതെന്ന്​ പ്രധാനമന്ത്രി പറഞ്ഞു. ബിൽ രാജ്യസഭയിൽ അവതരിപ്പിക്കുന്നതിന്​ മുന്നോടിയായി ചേർന്ന ബി.ജെ.പി പാർലമ​​െൻററി പാർട്ടി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുടെ അയൽരാജ്യങ്ങളിൽ നിന്നെത്തി മതപരമായി പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ജനവിഭാഗങ്ങളുടെ പ്രശ്​നങ്ങൾക്കുള്ള ശാശ്വത പരിഹാരമാണ്​ പൗരത്വ ഭേദഗതി ബിൽ. ഇത്​ തങ്കലിപികളിൽ എഴുതപ്പെടേണ്ടതാണെന്നും മോദി കൂട്ടിച്ചേർത്തു.

ലോക്​സഭ പാസാക്കിയ പൗരത്വ ബിൽ 12 മണിക്ക്​ രാജ്യസഭയിൽ ചർച്ചക്ക്​ വെക്കും. വ്യക്തമായ ഭൂരിപക്ഷത്തോടെ ബിൽ രാജ്യസഭയിലും പാസാകുമെന്ന്​ പാർലമ​​െൻററി കാര്യമന്ത്രി പ്രഹ്ലാദ്​ ജോഷി യോഗത്തിൽ പറഞ്ഞു.

Tags:    
News Summary - Some Parties Speaking Same Language As Pak On Citizenship Bill, PM Modi - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.