ബംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ തിങ്കളാഴ്ച വിശ്വാസ വോട്ടെടു പ്പ് തേടാനിരിക്കെ ബി.ജെ.പിയെ പിന്തുണച്ചും കോൺഗ്രസിനെ വിമർശിച്ചും ഒരു വിഭാഗം ജെ.ഡി.എ സ് എം.എൽ.എമാർ രംഗത്ത്. ഇക്കാര്യത്തിൽ ഉചിതമായ തീരുമാനം എച്ച്.ഡി. കുമാരസ്വാമി എടുക്കണമെന്നാണ് നേതാക്കളുടെ ആവശ്യം. ബി.എസ്. യെദിയൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് തൊട്ടുപിന്നാലെയാണ് ജെ.ഡി.എസിെല ഭിന്നത മറനീക്കി പുറത്തുവന്നത്. കഴിഞ്ഞദിവസം നടന്ന നിയമസഭ കക്ഷി യോഗത്തില്‍ ചില നേതാക്കള്‍ കോൺഗ്രസുമായുള്ള സഖ്യത്തില്‍ അതൃപ്തി പ്രകടിപ്പിച്ചെന്നും ബി.ജെ.പിയെ പിന്തുണക്കാൻ താൽപര്യം പ്രകടിപ്പിച്ചെന്നും സഖ്യസർക്കാറിലെ ജെ.ഡി.എസ് മന്ത്രിയായിരുന്ന ജി.ടി. ദേവഗൗഡ വ്യക്തമാക്കി.
നിയമസഭ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ജെ.ഡി.എസിനെ പിന്തുണച്ചത് ബി.ജെ.പിക്ക് പിന്തുണ നല്‍കുമെന്ന് പ്രതീക്ഷിച്ചാണ്. എന്നാല്‍, നമ്മള് അവരെ നിരാശപ്പെടുത്തി. ഇപ്പോഴെങ്കിലും ബി.ജെ.പിയെ പിന്തുണക്കാമെന്നാണ് എം.എല്‍.എമാര്‍ പറയുന്നതെന്നും പ്രതിപക്ഷത്തിരിക്കണോ അതോ ബി.ജെ.പി സർക്കാറിെൻറ ഭാഗമാകണോ എന്നത് എച്ച്.ഡി. കുമാരസ്വാമിയാണ് തീരുമാനിക്കേണ്ടതെന്നും ജി.ടി. ദേവഗൗഡ പറഞ്ഞു. അതേസമയം, ബി.ജെ.പിയെ പിന്തുണക്കുമോ എന്ന ചോദ്യംതന്നെ അപ്രസക്തമാണെന്നും ജി.ടി. ദേവഗൗഡക്ക് അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ടെന്നും ക്രിയാത്മക പ്രതിപക്ഷമായി തുടരുമെന്നും ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡ പറഞ്ഞു. എല്ലാവരും താൽപര്യപ്പെടുകയാണെങ്കിൽ തിങ്കളാഴ്ച അവതരിപ്പിക്കുന്ന ധനകാര്യ ബില്ലിനെ ജെ.ഡി.എസ് പിന്തുണക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.