ന്യൂഡൽഹി: ഇൻസ്റ്റഗ്രാം,എക്സ് പ്ലാറ്റ്ഫോമുകൾ ഉപോഗിക്കാൻ സൈനികർക്ക് ഉപാധികളോടെ അനുമതി നൽകി ഡി.ജി.എം.ഐ. സൈനികർക്ക് ഇത്തരം ആപ്ലിക്കേഷനുകൾ മോണിറ്റർ ചെയ്യാനാകും എന്നാൽ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്യാനോ ലൈക്ക്, ഷെയർ എന്നിവ ചെയ്യാനോ അനുവാദമില്ല. നിയന്ത്രിത ഉപയോഗമുള്ള പ്ലാറ്റ്ഫോമുകളുടെ പട്ടികയിലേക്ക് ഇൻസ്റ്റഗ്രാമിനെ ഉൾപ്പെടുത്തുന്നതിന് സോഷ്യൽമീഡിയ ഗൈഡ് ലൈനുകൾ പരിഷ്കരിച്ചു.
മാർഗനിർദേശങ്ങൾ
- നിയന്ത്രിത രീതിയിൽ പൊതുവായ ആശയവിനിമയത്തിന് സ്കൈപ്പ്, ടെലിഗ്രാം, വാട്സാപ്പ് എന്നിവ സൈനികർക്ക് ഉപയോഗിക്കാം. പരിചിതരായ വ്യക്തികളുമായി മാത്രമേ ഇത്തരത്തിൽ സന്ദേശം കൊമാറാവൂ. ഇതിന്‍റെ ഉത്തരവാദിത്തം പൂർണമായും ഉപയോക്താവിനായിരിക്കും.
- യൂടൂബ്, എക്സ്, ക്വാറ ആപ്ലിക്കേഷനുകൾ വിവരങ്ങൾ അറിയുന്നതിനു മാത്രമേ ഉപയോഗിക്കാൻ അനുവാദമുള്ളൂ. ഇവയിൽ കണ്ടന്‍റ് അപ് ലോഡ് ചെയ്യാനോ, പോസ്റ്റ് ചെയ്യാനോ പാടില്ല.
- തൊഴിൽ സംബന്ധമായ വിവരങ്ങൾ അറിയുന്നതിനും റെസ്യൂമേ അപ്ലോഡ് ചെയ്യുന്നതിനും മാത്രമേ ലിങ്ക്ഡ്ഇൻ ഉപയോഗിക്കാവൂ.
- ക്രാക്ക് ചെയ്തതോ പൈറേറ്റ് ചെയ്തതോ ആയ വൈബ്സൈറ്റുകളും സൗജന്യ മൂവി പ്ലാറ്റ്ഫോമുകളും ടോറന്‍റ്, വി.പി.എൻ പ്ലാറ്റ്ഫോമുകൾ തുടങ്ങിയവ ഉപയോഗിക്കുന്നതിലും സൈനികർക്ക് വിലക്കുണ്ട്.
സുരക്ഷാ കാരണങ്ങൾ കണക്കിലെടുത്ത് 2020ൽ ഇന്ത്യൻ സൈനികരോട് ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം ഉൾപ്പെടെ 89 മൊബൈൽ ആപ്ലിക്കേഷനുകൾ ഉപയോഗിക്കരുതെന്ന് നിർദേശം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.