ഹിസ്​ബുലിൽ ചേർന്ന സൈനികനുൾപ്പെടെ രണ്ടു ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗർ: ഹിസ്​ബുൽ മുജാഹിദീനിൽ ചേർന്ന സൈനികനുൾപ്പെടെ രണ്ടു ഭീകരരെ സൈന്യം വധിച്ചു. ജമ്മു കശ്​മീരി​െല ഷോപിയാനിൽ ഇന്നുണ്ടായ ഏറ്റുമുട്ടലിലാണ്​ ഭീകരരെ വധിച്ചത്​.

ജില്ലയിലെ ​ൈസനപോറയിൽ ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തി​​​​​െൻറ അടിസ്​ഥാനത്തിൽ നടത്തിയ തെരച്ചിലിനൊടുവിലാണ്​ ഏറ്റുമുട്ടലുണ്ടായത്​. തെരച്ചിലിനിടെ ഭീകരർ സൈന്യത്തിനു നേരെ വെടിയുതിർക്കുകയായിരുന്നു. ​ൈസന്യം തിരിച്ചും വെടിവെച്ചു. ഏറ്റുമുട്ടലിനിടെ രണ്ടു ഭീകരരും കൊല്ലപ്പെടുകയായിരുന്നുവെന്ന്​ സൈനിക വൃത്തങ്ങൾ അറിയിക്കുന്നു.

ഷോപിയാൻ സ്വദേശിയായ ഇദ്രസ്​ സുൽത്താനാണ്​ കൊല്ലപ്പെട്ട ഭീകരരിലൊരാൾ. ജമ്മു കശ്​മീർ ലൈറ്റ്​ ഇൻഫാൻററി റെജിമ​​​​െൻറിലെ സൈനികനായിരുന്ന ഇദ്രസ്​ ഇൗ വർഷം ഏപ്രിലിലാണ്​ തീവ്രവാദ സംഘത്തിൽ ചേരുന്നത്​. ഛോട്ട അബ്​റാർ എന്നും ഇയാൾ അറിയപ്പെടുന്നു. ഇയാൾക്കൊപ്പം കൊല്ലപ്പെട്ട അമീർ ഹുസൈൻ റാത്തറും ഷോപിയാൻ സ്വദേശിയാണ്​.

Tags:    
News Summary - Soldier Who Joined Hizbul Among 2 Terrorists Killed -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.