ന്യൂഡൽഹി: ബ്രഹ്മോസ് മിസൈൽ ചാരവൃത്തി കേസിൽ സൈനികനെ യു.പിയിലെ മീറത്തിൽ അറസ്റ് റു ചെയ്തു. സിഗ്നൽ െറജിമെൻറിലെ എൻജിനീയറും ഉത്തരാഖണ്ഡ് സ്വദേശിയുമായ കാഞ്ചൻ സിങ്ങാണ് അറസ്റ്റിലായത്. മഹാരാഷ്ട്ര ബ്രഹ്മോസ് എയ്റോസ്പേസ് കമ്പനിയിൽ എൻജിനീയറായി പ്രവർത്തിക്കുന്ന കാഞ്ചൻസിങ്ങിനെ മിലിട്ടറി ഇൻറലിജൻസ് വിഭാഗമാണ് പിടികൂടിയത്. യു.പി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി.
10 വർഷമായി പട്ടാളത്തിലാണ് കാഞ്ചൻസിങ്. മൂന്നു മാസമായി നിരീക്ഷണത്തിലാണ്. പശ്ചിമ കമാൻഡുമായി ബന്ധപ്പെട്ട വിലപ്പെട്ട രഹസ്യ വിവരങ്ങൾ പാക് ചാരസംഘടനയായ െഎ.എസ്.െഎക്ക് ഇയാൾ കൈമാറിയെന്നാണ് രഹസ്യാന്വേഷണ വൃത്തങ്ങൾ വിശദീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.