സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗം: അര്‍ധ സൈനിക വിഭാഗത്തിന് പുതിയ മാര്‍ഗനിര്‍ദേശം

 ന്യൂഡല്‍ഹി: സാമൂഹിക മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം നിര്‍ദേശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു.
നിര്‍ണായക വിവരങ്ങള്‍ അനുമതി കൂടാതെ സാമൂഹിക മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന പ്രവണത ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് പുതിയ മാര്‍ഗനിര്‍ദേശം നല്‍കുന്നതെന്ന് കേന്ദ്ര സായുധ പൊലീസ് സേനക്ക് (സി.എ.പി.എഫ്) ലഭിച്ച ഉത്തരവിന്‍െറ പകര്‍പ്പില്‍ പറയുന്നു. സൈനിക വിഭാഗങ്ങളുടെ ഡയറക്ടര്‍ ജനറലുമാര്‍ക്ക് മാത്രമേ, സൈനിക നടപടികളുടെ ചിത്രങ്ങളും വിവരങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധീകരിക്കാന്‍ അനുമതി നല്‍കാന്‍ അധികാരമുള്ളൂ. ചട്ടങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടിയുണ്ടാവും.
എന്നാല്‍, പുതിയ മാര്‍ഗനിര്‍ദേശം സംസ്ഥാന പൊലീസിനും സൈനിക ഉദ്യോഗസ്ഥര്‍ക്കും ബാധകമാക്കാത്തതിനെ മുതിര്‍ന്ന സി.എ.പി.എഫ് ഉദ്യോഗസ്ഥര്‍ വിമര്‍ശിച്ചു.
പൊലീസും സൈനികരും നിയമം ലംഘിച്ച നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ടെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ, നിര്‍ണായക വിവരങ്ങളും ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കരുതെന്ന് പറയുമ്പോഴും ഉത്തരവില്‍ വ്യക്തതയില്ളെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

 

Tags:    
News Summary - social media

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.