പ്രതീകാത്മക ചിത്രം
മുംബൈ: കോടതിയിൽ പാമ്പുകയറിയതിനെ തുടർന്ന് മുംബൈയിലെ 27 മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയിൽ നടപടികൾ തടസപ്പെട്ടത് ഒരു മണിക്കൂറോളം. മുലുന്ദ് കോടതിയിലാണ് നടപടികൾ പാമ്പ് കയറിയത് മൂലം നിർത്തിവെക്കേണ്ടി വന്നത്. കോടതി നടപടികൾ പുരോഗമിക്കുന്നതിനിടെ ജീവനക്കാരാണ് പാമ്പിനെ കണ്ടത്. രണ്ടടി നീളമുള്ള പാമ്പാണ് കോടതിയിലെത്തിയത്.
ഫയലുകൾക്കിടയിൽ പാമ്പിനെ കണ്ടതോടെ ജീവനക്കാരും അഭിഭാഷകരും ഭയന്ന് കോടതിക്ക് പുറത്തേക്ക് ഓടി. തുടർന്ന് പാമ്പ് പിടിക്കുന്നയാളെ വിളിച്ചുവെങ്കിലും കോടതിയിൽ നിന്ന് പാമ്പിനെ കണ്ടെത്താൻ സാധിച്ചില്ല. പിന്നീട് ഒരു മണിക്കൂറിന് ശേഷം കോടതിയുടെ നടപടികൾ പുനഃരാരംഭിക്കുകയും ചെയ്തു.
ഇതാദ്യമായല്ല കോടതിയിൽ പാമ്പ് കയറുന്നതെന്ന് ജീവനക്കാരിൽ ചിലർ പ്രതികരിച്ചു. പാമ്പിന് വിഷമില്ലെന്നും കോടതിയിലെ നിത്യസന്ദർശകനാണെന്നും സമീപത്തെ വയലിൽ നിന്നാണ് പാമ്പ് എത്തുന്നതെന്നും അഭിഭാഷകൻ നികേഷ് താക്കൂർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.