ബംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് എം.ഡി.എം.എ കടത്തുന്ന സംഘത്തിൽപെട്ടയാൾ പിടിയിൽ

ബംഗളൂരു: ബംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് മയക്കു മരുന്ന് കടത്തികൊണ്ട് വന്ന് കാഞ്ഞങ്ങാട്ടെ തീരപ്രദേശങ്ങളിൽ വിൽപന നടത്തുന്ന യുവാവ് പിടിയിൽ. കാഞ്ഞങ്ങാട്, നോർത്ത് കോട്ടച്ചേരി, മുഹമ്മദ്‌ അഫ്രീദിയാണ് (23) അറസ്റ്റിലായത്. ഇയാളിൽനിന്ന് 1.010 ഗ്രാം എം.ഡി.എം.എ പിടികൂടി.

ഓപറേഷൻ ക്ലീൻ കാസറഗോഡിന്റെ ഭാഗമായി കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണൻ നായരുടെയും ഹോസ്ദുർഗ് ഇൻസ്‌പെക്ടർ കെ. പി ഷൈനിന്റെയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ആണ് പ്രതി പിടിയിൽ ആയത്. പൊലീസ് സംഘത്തിൽ സ്‌ക്വാഡ് അംഗങ്ങൾ ആയ അബുബക്കർ കല്ലായി, നികേഷ്. ജിനേഷ്, പ്രണവ്, ജ്യോതിഷ്, റജിൽ നാഥ് എന്നിവർ ഉണ്ടായിരുന്നു.

Tags:    
News Summary - smuggling MDMA from Bengaluru to Kerala; man arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.