ഡിജിറ്റൽ മാധ്യമങ്ങളെ നിയന്ത്രിക്കാൻ നിയമം വേണമെന്ന് സ്മൃതി ഇറാനി

ന്യൂഡൽഹി: ഡിജിറ്റൽ മാധ്യമ വ്യവസായ രംഗത്ത് വൻകിടശക്തി മേധാവിത്വം നേടുന്നില്ലെന്ന് ഉറപ്പാക്കാൻ നിയമങ്ങളും ധാർമികതയും ചട്ടങ്ങളും അത്യാവശ്യമാണെന്ന് കേന്ദ്ര വിവര, വാർത്ത പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനി. ഡിജിറ്റൽ മാധ്യമരംഗത്തെ സന്തുലിതമാക്കാൻ ഇത് അത്യാവശ്യമാണെന്ന ത‍​​​​െൻറ മുൻ നിലപാട് ആവർത്തിച്ച അവർ ഇന്ത്യൻ മാധ്യമരംഗം ഡിജിറ്റൽ ലോകത്തെ വെല്ലുവിളിയായി മാത്രമല്ല, അവസരമായും കൂടിയായാണ് കാണുന്നതെന്ന് വ്യക്തമാക്കി.

കേന്ദ്ര വിവര, വാർത്ത പ്രക്ഷേപണ മന്ത്രാലയവും ഇന്ത്യൻ ഇൻസ്​റ്റിറ്റ്യൂട്ട് ഒാഫ് മാസ് കമ്യൂണിക്കേഷനും ബ്രോഡ്കാസ്​റ്റ്​ എൻജിനീയറിങ് കൺസൽട്ടൻറ്സ് ഇന്ത്യയും ചേർന്ന് നടത്തുന്ന 15ാമത് ത്രിദിന ഏഷ്യ മീഡിയ ഉച്ചകോടി 2018 ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഇന്ത്യയിലെ ഇൻറർനെറ്റ് ഉപയോക്താക്കളുടെ എണ്ണം 2021ഒാടെ 96.9 കോടിയായി ഉയരുമെന്നും മന്ത്രി വ്യക്തമാക്കി.

ഡിജിറ്റൽ മാധ്യമരംഗത്തെ സന്തുലിതമാക്കാൻ നിയമങ്ങളും ചട്ടങ്ങളും കൊണ്ടുവരേണ്ട സമയമാണിത്. അപ്പോൾ ഈ രംഗത്ത് ആധിപത്യം പുലർത്തുന്ന ഒറ്റശക്തിയുണ്ടാവില്ല -മന്ത്രി പറഞ്ഞു. 

Tags:    
News Summary - Smriti Irani attack to Digital Media -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.