ഒഡീഷയിൽ ചെറു വിമാനം അപകടത്തിൽ പെട്ട് ആറുപേർക്ക് പരിക്ക്

ഒഡീഷയിൽ സ്വകാര്യ ചെറുവിമാനം അപകടത്തിൽ പെട്ട് പൈലറ്റടക്കം ആറുപേർക്ക് പരിക്ക്. ശനിയാഴ്ചയാണ് സംഭവം. വിമാനം റൂർക്കേലക്കടുത്താണ് അപകടത്തിൽ പെട്ടതെന്ന് വാണിജ്യ, ഗതാഗത മന്ത്രി ബി.ബി. ജേന അറിയിച്ചു. ഒമ്പതുപേർക്ക് യാത്ര ചെയ്യാവുന്ന വിമാനമാണിത്. രണ്ട് ക്രൂ അംഗങ്ങളും നാല് യാത്രക്കാരുമായി റൂർക്കേലയിൽനിന്ന് ഭുവനേശ്വറിലേക്ക് പോവുകയായിരുന്നു വിമാനം. പരിക്കേറ്റ എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്.

വലിയ അപകടത്തിൽ നിന്ന് എല്ലാവരും തലനാരിഴക്ക് രക്ഷപ്പെട്ടതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. റൂർക്കേലയിൽ നിന്ന് 10 കിലോമീറ്റർ അകലെയെത്തിയപ്പോഴാണ് വിമാനം അപകടത്തിൽ പെട്ടത്. ഇന്ത്യ വൺ എയർലൈൻസ് ആണ് അപകടത്തിൽപെട്ടത്. രക്ഷാസംഘം ഉടൻ സ്ഥലത്തെത്തി പരിക്കേറ്റവശര ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. റൂർക്കേലയിൽ നിന്ന് ഭുവനേശ്വറിലേക്ക് പതിവായി സർവീസ് നടത്തുന്ന വിമാനമാണിതെന്ന് അധികൃതർ പറഞ്ഞു. 

Tags:    
News Summary - Small Plane Crash Lands In Odisha's Rourkela, 6 Injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.