Posted On
date_range Updated On
date_range എസ്.എം. കൃഷ്ണ ബി.ജെ.പിയിൽ ചേർന്നു
ബംഗളൂരു: മുൻ കർണാടക മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിയുമായിരുന്ന എസ്.എം. കൃഷ്ണ ബി.ജെ.പി ചേർന്നു. വൈകീട്ട് അഞ്ചിന് പാർട്ടി ദേശീയ ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ ദേശീയ അധ്യക്ഷൻ അമിത് ഷാ പൂച്ചെണ്ടു നൽകി സ്വീകരിച്ചു. രാഷ്ട്രീയ ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട ഒരു ഘട്ടത്തിലൂടെയാണ് താൻ കടന്നുപോകുന്നതെന്ന് കൃഷ്ണ പറഞ്ഞു.
കഴിഞ്ഞയാഴ്ച നടക്കേണ്ടിയിരുന്ന ചടങ്ങ് കൃഷ്ണയുടെ സഹോദരിയുടെ മരണത്തെ തുടർന്ന് മാറ്റുകയായിരുന്നു.
കഴിഞ്ഞ ജനുവരിയിലാണ് എസ്.എം കൃഷ്ണ കോൺഗ്രസിൽ നിന്ന് രാജിവെച്ചത്. പാർട്ടി ഹൈകമാൻഡ് ജനപ്രിയ നേതാക്കളെ അവഗണിക്കുന്നതിലുള്ള അതൃപ്തി വ്യക്തമാക്കിയ ശേഷം അര നൂറ്റാണ്ടോളം തുടർന്ന കോൺഗ്രസുമായുള്ള ബന്ധം അദ്ദേഹം അവസാനിപ്പിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.