ന്യൂഡൽഹി: രാജ്യത്തെ വനിതകളുടെ തൊഴിൽ നിരക്കിൽ നേരിയ വർധന. 15-49 പ്രായപരിധിയിലുള്ള വിവാഹിതരിൽ 32 ശതമാനം പേർക്കും ജോലിയുണ്ട്. 83 ശതമാനത്തിന് കൃത്യമായ വേതനം ലഭിക്കുന്നു. 15 ശതമാനത്തിന് വേതനമില്ലെന്നും 2019-21 ലെ അഞ്ചാമത് ദേശീയ കുടുംബാരോഗ്യ സർവേയിൽ വ്യക്തമാക്കുന്നു.
നാലാം സർവേയിൽ 15-49 പ്രായപരിധിയിലുള്ള 31 ശതമാനം പേർക്കാണ് തൊഴിലുണ്ടായിരുന്നത്. വേതനം ലഭിക്കുന്നവരിലും മൂന്നു ശതമാനത്തിന്റെ വർധനയുണ്ട്. എന്നാൽ, പുരുഷന്മാരുടെ തൊഴിൽ നിരക്കിൽ ഈ കാലയളവിൽ വർധനവില്ല. ധനം സമ്പാദിക്കുന്നവരുടെ ശതമാനം മാത്രം 91 ൽ നിന്ന് 95 ആയി.
15-49 പ്രായപരിധിയിലെ വനിതകളിൽ 32 ശതമാനം മാത്രം തൊഴിലെടുക്കുമ്പോൾ പുരുഷന്മാരിൽ ഇത് 98 ശതമാനമാണ്. ഭർത്താവിനൊപ്പമോ മുകളിലോ വരുമാനമുള്ള വനിതകളുടെ ശതമാനം 42 ൽ നിന്ന് 40 ആയി കുറയുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.