അഫീഫ

ദുരൂഹസാഹചര്യത്തില്‍ പതിനാറുകാരി ശുചിമുറിയിൽ മരിച്ച നിലയിൽ

മംഗളൂരൂ: സ്കൂൾ വിദ്യാര്‍ഥിനിയെ ദുരൂഹമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാണിയൂര്‍ കജെമാനെ സ്വദേശി അബ്ദുര്‍ റസാഖിന്റെ മകള്‍ അഫീഫയാണ് (16) മരിച്ചത്. ബെല്‍ത്തങ്ങാടി കാലിയ ഐമാന്‍ ആര്‍ക്കേഡിലുള്ള മറ്റൊരാളുടെ വീടിന്റെ ശുചിമുറിയിലാണ് അഫീഫയെ ശനിയാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവം സംബന്ധിച്ച് ബെൽത്തങ്ങാടി പൊലീസ്:പിതാവിനൊപ്പം ഗെരുകട്ടെയിലെ സ്‌കൂളില്‍ പോയതായിരുന്നു അഫീഫ. പിതാവ് പെണ്‍കുട്ടിയെ കുപ്പെട്ടിയില്‍ വിട്ട് മംഗളൂറിലേക്ക് പോയി. ഇതിനിടെ സ്‌കൂളിന് സമീപമുള്ള ഐമാന്‍ ആര്‍കേഡിലുള്ള വീട്ടിലെ ശുചിമുറിയില്‍ പോയ അഫീഫ ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല. വീട്ടുകാര്‍ ശുചിമുറിയുടെ ജനലിലൂടെ നോക്കിയപ്പോള്‍ അഫീഫ അബോധാവസ്ഥയില്‍ നിലത്ത് കിടക്കുന്നതാണ് കണ്ടത്.ശുചിമുറിയുടെ വാതില്‍ പൊളിച്ച് കടന്ന് അഫീഫയെ ബെല്‍ത്തങ്ങാടി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഹൃദയാഘാതമെന്നാണ് പ്രാഥമിക നിഗമനം".

Tags:    
News Summary - Sixteen-year-old girl found dead in washroom

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.