Posted On
date_range Updated On
date_range ആറു ട്രെയിനുകൾ റദ്ദാക്കി
ചണ്ഡിഗഢ്: കിസാൻ മസ്ദൂർ സംഘർഷ് സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരം രണ്ടാം ദിവസത്തിലേക്കു കടന്നതോടെ പഞ്ചാബിൽ ആറു ട്രെയിനുകൾ റദ്ദാക്കി. ട്രെയിൻ തടയൽ സമരം തുടങ്ങിയതോടെയാണ് ഗുർദാസ്പുർ ജില്ലയിലെ ബതാല റെയിൽവേ സ്റ്റേഷനിൽനിന്നുള്ള ആറു ട്രെയിനുകൾ റദ്ദാക്കിയത്.
പ്രതിഷേധക്കാർ ട്രാക്ടറുകൾ റെയിൽപാളത്തിൽ കൊണ്ടുവന്ന് നിർത്തുകയായിരുന്നു. കൃഷിനാശത്തിനും റോഡ് പദ്ധതികൾക്കായി ഭൂമി ഏറ്റെടുക്കുന്നതിനും ന്യായമായ നഷ്ടപരിഹാരം നൽകണമെന്ന ആവശ്യവുമായി ഞായറാഴ്ചയാണ് കിസാൻ മസ്ദൂർ സംഘർഷ് സമിതി അനിശ്ചിതകാല സമരം തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.