ഛത്തീസ്ഗഡിൽ 12 മാവോവാദികളെ സുരക്ഷാസേന വധിച്ചു; ഏറ്റുമുട്ടൽ നടന്നത് ബീജാപൂരിൽ

ബീജാപൂർ: ഛത്തീസ്ഗഡിലെ ബീജാപൂർ ജില്ലയിൽ മാവോവാദികളും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ. 12 മാവോവാദികളെ സുരക്ഷാസേന വധിച്ചു. ഗംഗ്ളൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പിഡിയ ഗ്രാമത്തിന് സമീപമുള്ള വനത്തിലാണ് ഏറ്റുമുട്ടൽ നടന്നത്.

കഴിഞ്ഞ മാസം ഛത്തീസ്ഗഡിലെ കാൻകറിലുണ്ടായ ഏറ്റുമുട്ടലിൽ 18 മാവോവാദികളെ സുരക്ഷാസേന വധിച്ചിരുന്നു. കാൻകറിലെ ചോട്ടേബെത്തിയിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്നു സുരക്ഷാസേനാംഗങ്ങൾക്ക് പരിക്കേറ്റു. സ്ഥലത്ത് നിന്ന് വൻ ആയുധശേഖരം സേന കണ്ടെടുത്തിരുന്നു.

Tags:    
News Summary - Six Naxals killed in an ongoing encounter in the jungle of Pidiya in Bijapur district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.