അയൽരാജ്യങ്ങളിൽ കോവിഡിനെതിരെ പടവെട്ടാൻ ഇന്ത്യൻ കപ്പലുകൾ റെഡി

ന്യൂഡൽഹി: കോവിഡ്​ ബാധിത രാജ്യങ്ങളിൽ അടിയന്തിര സഹായമെത്തിക്കാൻ മെഡിക്കൽ ടീമുകളുള്ള ആറ് നാവിക കപ്പലുകൾ സജ്ജമായതായി പ്രതിരോധ വകുപ്പ്​. ദുരന്ത നിവാരണ കിറ്റുകളും ജീവനക്കാരും അടങ്ങിയ കപ്പലുകൾ വിശാഖപട്ടണം, കൊച്ചി, മുംബൈ എന്നിവിടങ്ങളിലാണ്​ കാത്തിരിക്കുന്നത്​.

മാലദ്വീപ്, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ, ഭൂട്ടാൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങൾക്ക്​ സഹായമെത്തിക്കുകയാണ്​ ലക്ഷ്യം. കൂടാതെ രാജ്യത്ത് വിവിധ സ്ഥലങ്ങളിൽ അവശ്യസാധനങ്ങൾ എത്തിക്കാൻ ഇന്ത്യൻ വ്യോമസേനയുടെ 28 വിമാനങ്ങളും 21 ഹെലികോപ്റ്ററുകളും തയാറാക്കിയതായും പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

അവശ്യസാധനങ്ങൾ, മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവ വ്യോമസേന എത്തിക്കുന്നുണ്ട്​. ഇതുവരെ 60 ടൺ സാധനങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്​തു. വ്യോമസേനയുടെ സി -130 ജെ സൂപ്പർ ഹെർക്കുലീസ് വിമാനം വ്യാഴാഴ്ച മാലദ്വീപിൽ 6.2 ടൺ മരുന്നുകൾ എത്തിച്ചു.

സായുധ സേനയുടെ അഞ്ച് ആശുപത്രികളിൽ കോവിഡ് -19 പരിശോധന നടത്താൻ കഴിയുന്ന ലാബുകൾ ഒരുക്കിയിട്ടുണ്ട്​. ഡൽഹി ആർമി ഹോസ്പിറ്റൽ, ബംഗളൂരു എയർഫോഴ്സ് കമാൻഡ് ഹോസ്പിറ്റൽ, പുനെ സായുധ സേന മെഡിക്കൽ കോളജ്, ലഖ്‌നോ കമാൻഡ് ഹോസ്പിറ്റൽ, ഉദംപൂർ കമാൻഡ് ഹോസ്പിറ്റൽ എന്നിവിടങ്ങളിലാണ്​ ലാബ്​ പ്രവൃത്തിക്കുന്നത്​. ആറ് ആശുപത്രികൾ കൂടി ഉടൻ സജ്ജീകരിക്കും.

Tags:    
News Summary - Six navy ships on standby to assist neighbouring countries

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.