Posted On
date_range Updated On
date_range കാറും കർണാടക ആർ.ടി.സിയും കൂട്ടിയിടിച്ച് ആറുപേർ മരിച്ചു
ബംഗളൂരു: തമിഴ്നാട്ടിൽ ടാറ്റ സുമോ കാറും കർണാടക ആർ.ടി.സി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറുപേർ കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാത്രിയോടെയായിരുന്നു സംഭവം. തിരുവണ്ണാമലയിലെ അന്ധനുർ ബൈപാസിന് സമീപത്താണ് അപകടമുണ്ടായത്.
തിരുവണ്ണാമലയിൽനിന്നും ബംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്. കാറിലുണ്ടായിരുന്ന ആറ് പേരും അപകടസ്ഥലത്തു തന്നെ മരിച്ചു. നാലുപേർ ആശുപത്രിയിൽ ചികിത്സയിലാണ്. ബസിലുണ്ടായിരുന്ന പത്തോളം പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. പരിക്കേറ്റവരെ സെൻഗം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടമുണ്ടായത് എങ്ങനെയെന്നത് വ്യക്തമായിട്ടില്ല. സെൻഗം പൊലീസ് അപകടത്തിൽ അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.