ന്യൂഡൽഹി: പാർലമെൻറിൽ വരാത്ത പ്രധാമന്ത്രി നരേന്ദ്രമോദിയുടെ നടപടിയെ വിമർശിച്ച് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി . പ്രധാനമന്ത്രി നിരന്തരം വിവിധ വിഷയങ്ങളെ കുറിച്ച് പാർലിമെൻറിന് പുറത്ത് സംസാരിക്കുന്നുണ്ട്. എന്നാൽ ഇതിനെ കുറിച്ച് സഭക്കകത്ത് സംസാരിക്കാൻ അദേഹം എത്തുന്നില്ല. ഇത് പാർലമെൻറിനെ അവഹേളിക്കുന്നതിന് തുല്യമാണ്- യെച്ചൂരി പറഞ്ഞു.
പ്രധാനമന്ത്രി പാർലിമെൻറിനെ കുറിച്ച് ചിന്തിക്കുന്നില്ല. ഇത്രയും പ്രധാനപ്പെട്ട തീരുമാനം എടുത്തതിന് ശേഷം അദേഹം പാർലിമെൻറിനെ അഭിമുഖീകരക്കാൻ മടിക്കുകയാണ്. ഇയൊരു സാഹചര്യത്തിൽ എം.പിമാർ എന്താണ് ചെയ്യേണ്ടത്? പാർലിമെൻറിനെ പ്രധാനമന്ത്രി അഭിമുഖീകരിക്കാത്തതിനെ കുറിച്ച് കോൺഗ്രസ് എം.പി ഗുലാം നബി ആസാദിെൻറ പ്രതികരണമിതയിരുന്നു.
അതേ സമയം പ്രതിപക്ഷമാണ് ചർച്ചകളിൽ നിന്ന് വിട്ട് നിൽക്കുന്നതെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു കുറ്റപ്പെടുത്തി. എന്തിനാണ് അവർ നിരന്തരമായി സഭാനടപടികൾ തടസപ്പെടുത്തുന്നതെന്നും അദേഹം ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.