യൂസഫ് തരിഗാമിയെ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് യെച്ചൂരി സുപ്രീം കോടതിയിൽ

ന്യൂദൽഹി: ആർട്ടിക്കിൾ 370 റദ്ദാക്കിയതുമായി ബന്ധപ്പെട്ട് സർക്കാർ തടവിലാക്കിയ സി.പി.എം നേതാവ് മുഹമ്മദ് യൂസഫ് തരി ഗാമിയെ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സുപ്രീം കോടതിയിൽ റിട്ട് ഹർജി നൽകി.

സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും ജമ്മു കശ്മീർ നിയമസഭയിൽ നാല് തവണ എം‌.എൽ.‌എയുമായ തരിഗാമി സുരക്ഷിതനല്ലെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

ഭരണഘടനയുടെ ആർട്ടിക്കിൾ 32 പ്രകാരമാണ് റിട്ട് ഹരജി സമർപ്പിച്ചതെന്ന് പാർട്ടി അറിയിച്ചു. നേരത്തേ തരിഗാമിയ സന്ദർശിക്കുന്നതിനായി യെച്ചൂരി ഈ മാസം ആദ്യം ശ്രീനഗറിൽ പോയിരുന്നെങ്കിലും പ്രവേശനം നിഷേധിക്കുകയായിരുന്നു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കൊപ്പം യെച്ചൂരി ഇന്ന് ശ്രീനഗർ സന്ദർശിക്കുന്നുണ്ട്.


Tags:    
News Summary - Sitaram Yechury Moves SC for Production of Detained CPI(M) Leader Tarigami

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.