ഡൽഹിയിൽ ആരോഗ്യ വകുപ്പിന്‍റെ ചുമതല സിസോദിയക്ക്

ന്യൂഡൽഹി: ആരോഗ്യവകുപ്പിന്‍റെ ചുമതല ഇനി ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയക്ക്. ആരോഗ്യമന്ത്രി സത്യേന്തർ ജെയ്നിന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്നാണ് മനീഷ് സിസോദിയക്ക് ആരോഗ്യവകുപ്പിന്‍റെ അധിക ചുമതല കൂടി നൽകിയത്. സത്യേന്ദർ ജെയ്ൻ വഹിച്ചിരുന്ന എല്ലാ വകുപ്പുകളുടേയും ചുമതല മനീഷ് സിസോദിയക്ക് നൽകും.

ബുധനാഴ്ചയാണ് ആരോഗ്യമന്ത്രി സത്യേന്ദർ ജെയ്നിന് കോവിഡ് സ്ഥിരീകരിച്ചത്. രാജീവ് ഗാന്ധി സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിൽ ചികിത്സയിലാണ്. ഓക്‌സിജൻ നൽകിയിട്ടുണ്ടെന്നും മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാർ അറിയിച്ചു.

Tags:    
News Summary - Sisodiya get the responsibility of health ministry-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.