ഔദ്യോഗിക വസതിയൊഴിയാൻ സിസോദിയയുടെ കുടുംബത്തിന് അഞ്ചു ദിവസത്തെ സമയം

ന്യൂഡൽഹി: മദ്യനയക്കേസിൽ അറസ്റ്റിലായ ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടിയതിനു പിന്നാലെ ഔദ്യോഗിക വസതി അതിഷി മർലേനക്ക് നൽകി ഡൽഹി പൊതുമരാമത്ത് വകുപ്പ്. ഔദ്യോഗിക വസതിയൊഴിയാൻ സർക്കാർ സിസോദിയയുടെ കുടുംബത്തിന് അധികൃതർ അഞ്ചുദിവസത്തെ സമയവും നൽകിയിട്ടുണ്ട്.

ഇക്കാര്യത്തിൽ എ.എ.പി ഇതുവരെ പ്രതികരിച്ചിട്ടില്ല. അറസ്റ്റിനു ശേഷം സിസോദിയയുടെ കുടുംബത്തെ സംരക്ഷിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഉറപ്പു പറഞ്ഞിരുന്നു. ദ്യന​യക്കേസിൽ ഫെബ്രുവരി 26 നാണ് സി.ബി.ഐ സിസോദിയയെ അറസ്റ്റ് ചെയ്തത്.  

Tags:    
News Summary - Sisodia’s family gets 5 days to vacate as official bungalow is allotted to Atishi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.